കോതമംഗലം: കുത്തുകുഴിയിലെ വീട്ടിലെ അലക്കുയന്ത്രത്തിനുള്ളിലൊളിച്ച മൂർഖൻ പാമ്പിനെ ഇന്ന് പിടികൂടി. കുത്തുകുഴിയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടിനുള്ളിലെ വാഷിങ്ങ് മെഷീന്റെ ഇടയിൽ കയറിയ മൂർഖൻ പാമ്പിനെയാണ് പിടികൂടിയത്. വീട്ടിലെ കുട്ടികളാണ് പാമ്പിനെ ആദ്യമായി കണ്ടത്. പാമ്പിനെ കണ്ട വീട്ടുകാർ മുറിയുടെ വാതിലുകൾ അടച്ചിട്ട ശേഷം കോതമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ആവോലിച്ചാൽ സ്വദേശി CK വർഗീസ് എത്തി വിദഗ്ദമായി പാമ്പിനെ പിടികൂടി സുരക്ഷിതമായ സ്ഥലത്ത് തുറന്നു വിട്ടു.
You May Also Like
NEWS
കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ശനി വൈകിട്ട് 3 മണിക്കാണ് മരം വീണത്. ഒരു മണിക്കൂറോളം ഗതാഗത തടസം നേരിട്ടു.കോതമംഗലത്ത് നിന്നും...
NEWS
കവളങ്ങാട്: കേരള കർഷകസംഘം പൈങ്ങോട്ടൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തമറ്റം ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ചാത്തമറ്റം സ്കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് സിപിഐ എം ഏരിയാ സെക്രട്ടറി ഷാജി...
NEWS
കുട്ടമ്പുഴ: പഞ്ചായത്തിലെ നാല് അങ്കണവാടി ജീവനക്കാർക്ക് യാത്രയയപ്പ് നൽകി. കൂറ്റാംപാറ അങ്കണവാടി വർക്കർ ശാരദ എം റ്റി, സത്രപ്പടി അങ്കണവാടി വർക്കർ ട്രീസാമോൾ പി എസ്, വടാട്ടുപാറ റോക്ക് ജംഗ്ഷൻ അങ്കണവാടി ഹെൽപ്പർ...
NEWS
കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ബഹുജന പങ്കാളിത്തത്തോടെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.തങ്കളം – കാക്കനാട് നാലുവരിപാതയുടെ ഇരുവശങ്ങളും ശുചീകരിച്ചു കൊണ്ട് ആൻ്റണി ജോൺ എം.എൽ.എ. ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം നിർവ്വഹിച്ചു....