Connect with us

Hi, what are you looking for?

ACCIDENT

ഉന്തുവണ്ടിയിൽ ബസ് ഇടിച്ച് ഒരാൾക്ക് പരിക്ക്.

കോതമംഗലം: കുത്തുകുഴിക്ക് സമീപം അയ്യൻകാവിൽ ബസിടിച്ച് ഒരാൾക്ക് പരിക്ക്.  വ്യാഴാഴ്ച്ച രാവിലെയാണ് അപകടം സംഭവിച്ചത്. നേര്യമംഗലത്തു നിന്ന് കോതമംഗലത്തേക്ക് വരികയായിരുന്ന ബസ് ആക്രി സാധനങ്ങളുമായി പോകുന്ന ഉന്തുവണ്ടിയിൽ ഇടിക്കുകയായിരുന്നു. ഉന്തുവണ്ടിയുമായി പോയ ആൾക്ക് കാലിനും കൈക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റയാളെ നാട്ടുകാർ വാഹനത്തിൽ ക്കയറ്റി ആശുപത്രിയിൽ എത്തിച്ചു.

 

ഈ ഭാഗത്ത് വാഹനാപകടങ്ങൾ വർദ്ധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം ഇന്നോവ കാർ മരത്തിലിടിച്ച് രണ്ട് പേർ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

You May Also Like

NEWS

തടത്തിക്കവല :എൽ ഡി എഫ് സ്ഥാനാർഥി ജോയ്സ് ജോർജിന്റെ കോതമംഗലം, മൂവാറ്റുപുഴ മണ്ഡലങ്ങളിലെ അവസാനഘട്ട പര്യടനത്തിന് തടത്തിക്കവലയിൽ തുടക്കം. പച്ചക്കറി തൈകളും അമ്പും വില്ലും നൽകി ജോയ്സ് ജോർജിനെ പ്രവർത്തകർ സ്വീകരിച്ചു. രാജ്യത്ത്...

NEWS

കോതമംഗലം: പ്രാര്‍ത്ഥനയോടെ വോട്ടവകാശം വിനിയോഗിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. കോതമംഗലം രൂപത പാസ്റ്റല്‍ കൗണ്‍സില്‍ സമ്മേളനം മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആധുനിക...

NEWS

പൈങ്ങോട്ടൂർ: ബസ് ഉടമയെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കടവൂർ പൈങ്ങോട്ടൂർ കൊമ്പനാൽ വീട്ടിൽ ജോമേഷ് (40) നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. 20 ന് വെകീട്ട് പൈങ്ങോട്ടൂർ ഗാന്ധി സ്ക്വയറിന്...

NEWS

മൂവാറ്റുപുഴ: പാലക്കുഴയില്‍ ബിജെപിയുടെ താല്‍ക്കാലിക തെരഞ്ഞെടുപ്പ് ഓഫീസ് തീയിട്ട് നശിപ്പിച്ച നിലയില്‍. പഞ്ചായത്ത് കമ്മറ്റി നിര്‍മ്മിച്ച ബിജെപിയുടെ താല്‍ക്കാലിക തെരഞ്ഞെടുപ്പ് ഓഫീസാണ് ഇന്നലെ രാത്രിയില്‍ തീയിട്ട് നശിപ്പിച്ചത്. ഇന്നലെ രാത്രിയിലും പ്രവര്‍ത്തകരെത്തി സജീവമായിരുന്ന...