കോതമംഗലം: ഇന്ത്യന് യൂത്ത് കോണ്ഗ്രസ് കീരംപാറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില് കേരളം സംസ്ഥാന മന്ത്രിയും, യൂത്ത് കോണ്ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റുമായ അഡ്വ. ഒ.ജെ ജെനീഷ് നയിക്കുന്ന ജെന് ഇന്ത്യ മൂവ്മെന്റ് പദയാത്രയുടെ പ്രചരണാര്ത്ഥം കീരംപാറ കണക്റ്റ് 2026 സംഘടിപ്പിച്ചു. പെരുമ്പാവൂര് മുന് എംഎല്എ അഡ്വ. എല്ദോസ് കുന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.
കീരംപാറ പഞ്ചായത്തിലെ മുഴുവന് ഹരിത കര്മ്മ സേനാംഗങ്ങളേയും, യൂത്ത് കോണ്ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ കീരംപാറ keeramparaconnectiyc.in എന്ന വെബ്സൈറ്റ് രൂപകല്പന ചെയ്ത എന്ജിനീയര് രോഹന് എല്ദോസ്, എംഎസ്സി ഒന്നാം റാങ്ക് ജേതാവ് റിയ റിജോ എന്നിവരേയും ആദരിച്ചു. യൂത്ത് കോണ്ഗ്രസ് കീരംപാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില് പുറത്തിറക്കിയ ബ്ലഡ് ഡോണേഴ്സ് ഡയറക്ടറിയുടെ പ്രകാശനം പഞ്ചായത്ത് പ്രസിഡന്റ് റീന ജോഷി നിര്വഹിച്ചു.യൂത്ത് കോണ്ഗ്രസിന്റെ ചാരിറ്റി പ്രവര്ത്തനങ്ങളുടെ ലോഗോ പ്രകാശനം കോണ്ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് അനൂപ് ജോര്ജ് നിര്വ്വഹിച്ചു. യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസഫ് രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.
യൂത്ത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി അനൂപ് ഇട്ടന് മുഖ്യപ്രഭാഷണം നടത്തി. കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജു എബ്രഹാം, യൂത്ത് കോണ്ഗ്രസ് ജില്ലാ സെക്രട്ടറി റഫീഖ് പി.എം എന്നിവര് ചേര്ന്ന് ജെന് ഇന്ത്യ മൂവ്മെന്റിന്റെ പോസ്റ്റര് പ്രകാശനം നടത്തി. പഞ്ചായത്ത് മെമ്പര്മാരായ ഗോപി എം.പി, ബിജു ചെറിയാന്, അരുണ് ടി ജോയി, മേരി കെ.പി, കല ടി.കെ, ആനി ചെറിയാന്, കോണ്ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് മാമച്ചന് ജോസഫ്, കോണ്ഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ ബിനോയി മഞ്ഞുമ്മേകുടിയില്, മഞ്ജു സാബു, യൂത്ത് കോണ്ഗ്രസ് മണ്ഡലം ഭാരവാഹികളായ ബേസില് ജോസ്, അമല് ബാബുരാജ്, അലന് വര്ഗീസ്, ബേസില് ബെന്നി, ഫ്ലിന്റോ ബേസില്, ആല്ബിന് ജോസ്, ബെക്കാം കുര്യാക്കോസ്, അലന് രഞ്ജു, ജെസ്വിന് ജിന്സ്, യദുകൃഷ്ണ സോജന്, അമല് രാമന്, സാമുവല് സേവ്യര്, ബിബിന് പൗലോസ്, സാം സിജി, അഭിഷേക്, ജെറിന് ഷാജി, ക്ലിന്റോ ജോര്ജ് എന്നിവര് പ്രസംഗിച്ചു.



















































