പാനിപ്ര: പാനിപ്ര അല്ഫലാഹ് പബ്ലിക് സ്കൂളില് സംഘടിപ്പിച്ച ആര്ട്ടോറിയം 2കെ26 ഇന്റര്സ്കൂള് ആര്ട്സ് ഫെസ്റ്റില് ബ്ലോസം ഇന്റര്നാഷണല് റെസിഡന്ഷ്യല് സ്കൂള് ചാമ്പ്യന്മാരായി.15 സ്കൂളുകളില് നിന്നായി ആയിരത്തോളം പ്രതിഭകള് മാറ്റുരച്ച കലോത്സവത്തില് 145 ഇനങ്ങളിലായി 16 വേദികളിലാണ് മത്സരങ്ങള് അരങ്ങേറിയത്.
വിവിധ കലാമത്സരങ്ങളില് മികവാര്ന്ന പ്രകടനം കാഴ്ചവെച്ച ബ്ലോസം സ്കൂളിലെ വിദ്യാര്ത്ഥികള് തങ്ങളുടെ അസാധാരണമായ കലാപ്രതിഭയും സര്ഗാത്മകതയും തെളിയിച്ചാണ് ചാമ്പ്യന്ഷിപ്പ് സ്വന്തമാക്കിയത്. വിജയികളായ വിദ്യാര്ത്ഥികളെയും അവരെ പരിശീലിപ്പിച്ച അധ്യാപകരെയും സ്കൂള് മാനേജ്മെന്റും പ്രിന്സിപ്പലും അഭിനന്ദിച്ചു.



















































