Connect with us

Hi, what are you looking for?

ACCIDENT

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നേര്യമംഗലം സ്വദേശി മരിച്ചു.

കോതമംഗലം: കോതമംഗലത്ത് ഇന്നലെ രാത്രി നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നേര്യമംഗലം സ്വദേശിയായ യുവാവ് മരിച്ചു. മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ നേര്യമംഗലം സ്വദേശി (33) വയസുള്ള സനീഷാണ് മരിച്ചത്.

ദേശീയപാതയിൽ കുത്തുകുഴി വായനശാലപ്പടിയിൽ ഇന്നലെ രാത്രി ഒമ്പതരയോടെയാണ് ഈ സ്റ്റേൺ കമ്പനിയുടെ ഗുഡ്സ് ലോറിയും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടം നടന്നത്.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ സനീഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെൽഡിംഗ് ജോലിക്കാരനായ സനീഷ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. നേര്യമംഗലം 46 ഏക്കറിൽ മുരിങ്ങോത്തിൽ വീട്ടിൽ റിട്ടയേർഡ് ഫോറസ്റ്റർ ദാസിന്റേയും ലളിതയുടേയും മകനാണ് സനീഷ് . ഭാര്യ: ശ്യാമിലി രാജകുമാരി നടുമുറ്റം കൊല്ലിയിൽ (H) കുടുംബാംഗം. മക്കൾ : ധീരജ് (5) , ആത്മജ് (4) എന്നിവരാണ്. സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞ് 2 മണിക്ക് വീട്ട് വളപ്പിൽ.

You May Also Like

NEWS

കോതമംഗലം: കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലം മൂന്നാം മൈലിലും നേര്യമംഗലം -ഇഞ്ചതൊട്ടി റോഡിലും കാട്ടുപോത്ത് സാനിധ്യം യാത്രക്കാർ ഭീതിയിൽ . ഒരു വശം പെരിയാറും മറ്റ് വശങ്ങൾ നേര്യമംഗലം വനത്താലും ചുറ്റപ്പെട്ട...

NEWS

കോതമംഗലം : നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെയുടെ കുടുംബത്തിന് പത്ത് ലക്ഷം കൈമാറി. കുടുംബത്തെ മന്ത്രി പി. രാജീവിനൊപ്പം നേരില്‍ സന്ദര്‍ശിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ഇന്ദിരയുടെ ഭര്‍ത്താവ് രാമകൃഷ്ണന്റെയും...

NEWS

നേര്യമംഗലം : ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി വധ ഭീഷണി മുഴക്കിയയാൾക്കെതിരെ വനപാലകർ കുട്ടമ്പുഴ പോലീസിൽ പരാതി നൽകി. നേര്യമംഗലം റെയിഞ്ചിൽ ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ ജീവനക്കാർ കാട്ടാനയെ ഓടിക്കുന്ന ഡ്യൂട്ടിയിൽ...

NEWS

നേര്യമംഗലം : നേരിയമംഗലം ടൗണിൽ ഹോമിയോ ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു.കവളങ്ങാട് ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ഹോമിയോ ഡിസ്പെൻസറി നേര്യമംഗലത്ത് കോളനിയിൽ 23 വർഷമായി പ്രവർത്തിച്ചു വരിയായിരുന്നു.13 വർഷക്കാലം കൈരളി വായനശാലയുടെ മുറിയിൽ സൗജന്യമായും,10 വർഷക്കാലം മറ്റൊരു...