Connect with us

Hi, what are you looking for?

NEWS

കോതമംഗലത്തിന്റെ സമഗ്ര വികസനവും, വന്യമൃഗ ശല്യത്തിന് പരിഹാരവും; കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപന്ദ്ര യാദവിന് സമർപ്പിക്കേണ്ട നിവേദനം കൈമാറി.

കോതമംഗലം : എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിധിയില്‍ വരുന്ന വന്യജീവി ആക്രമണം ശാശ്വത പരിഹാരം കാണുക, കാർഷിക പ്രതിസന്ധി പരിഹരിക്കുക, ആലുവ മൂന്നാര്‍ രാജപാത പുനരുദ്ധാരിക്കുക, വടാടുപാറ കുട്ടമ്പുഴ വികസനം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപന്ദ്ര യാദവിന് സമർപ്പിക്കേണ്ട നിവേദനം ഇൻഫാം കോതമംഗലം രൂപതാ ഡയറക്‌ടര്‍ ഫാ. റോബിന്‍ പടിഞ്ഞാറേക്കുറ്റ് ബിജെപി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണന് കൈമാറി.

ഫാ. ജോസ് ഏഴാനിക്കാട്ട്, ഫാ. അഖിൽ സിഎസ്സ്റ്റി, ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് മനോജ് ഇഞ്ചൂർ, ബിജെപി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി പിവി വിനോദ് കുമാര്‍, അഡ്വ. കെ.പി വിത്സൺ എന്നിവര്‍ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...