Connect with us

Hi, what are you looking for?

NEWS

കോതമംഗലത്തും കോട്ടപ്പടിയിലും കുട്ടമ്പുഴയിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്.

എറണാകുളം : കേരളത്തില്‍ ഇന്ന് 4650 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 86 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 72 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,968 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.05 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,09,72,895 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 13 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4074 ആയി.

കൊറോണ കൺട്രോൾറൂം
എറണാകുളം 20/2/ 21
ബുള്ളറ്റിൻ – 6.15 PM
• ജില്ലയിൽ ഇന്ന് 564 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 4
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 532
• ഉറവിടമറിയാത്തവർ – 25
• ആരോഗ്യ പ്രവർത്തകർ- 3
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
കളമശ്ശേരി – 31
തൃപ്പൂണിത്തുറ – 29
കോതമംഗലം – 17
ആലുവ – 16
തൃക്കാക്കര – 16
പള്ളുരുത്തി – 14
മരട് – 13
ചേരാനല്ലൂർ – 12
നോർത്തുപറവൂർ – 12
മുടക്കുഴ – 12
കോട്ടപ്പടി – 10
കടവന്ത്ര – 9
ചൂർണ്ണിക്കര – 9
ഇടപ്പള്ളി – 8
എളമക്കര – 8
ഒക്കൽ – 8
പള്ളിപ്പുറം – 8
രായമംഗലം – 8
അയ്യമ്പുഴ – 7
അശമന്നൂർ – 7
ഇലഞ്ഞി – 7
എറണാകുളം സൗത്ത് – 7
കുന്നത്തുനാട് – 7
നായരമ്പലം – 7
ശ്രീമൂലനഗരം – 7
അങ്കമാലി – 6
എടത്തല – 6
കരുമാലൂർ – 6
കുട്ടമ്പുഴ – 6
കുമ്പളങ്ങി – 6
കൂവപ്പടി – 6
കോട്ടുവള്ളി – 6
തേവര – 6
നെല്ലിക്കുഴി – 6
പായിപ്ര – 6
മാറാടി – 6
ആവോലി – 5
ഇടക്കൊച്ചി – 5
ഐക്കാരനാട് – 5
കറുകുറ്റി – 5
കാഞ്ഞൂർ – 5
തിരുമാറാടി – 5
നെടുമ്പാശ്ശേരി – 5
ഫോർട്ട് കൊച്ചി – 5
മട്ടാഞ്ചേരി – 5
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
ചെങ്ങമനാട് ,ചെല്ലാനം, ചേന്ദമംഗലം, പുത്തൻവേലിക്കര, മഞ്ഞപ്ര, മലയാറ്റൂർ നീലീശ്വരം, മുളന്തുരുത്തി, മൂക്കന്നൂർ, വടവുകോട്, വാരപ്പെട്ടി, വാഴക്കുളം,വെങ്ങോല, എളംകുന്നപ്പുഴ, കടുങ്ങല്ലൂർ, കാലടി, കീഴ്മാട്, കുമ്പളം, ചിറ്റാറ്റുകര, ചോറ്റാനിക്കര, പാറക്കടവ്, പാലാരിവട്ടം, പിണ്ടിമന, പിറവം, പെരുമ്പാവൂർ, മഞ്ഞള്ളൂർ, മഴുവന്നൂർ, മുണ്ടംവേലി, വടക്കേക്കര, വരാപ്പുഴ, വാളകം, വൈറ്റില, ആമ്പല്ലൂർ, ആലങ്ങാട്,ഉദയംപേരൂർ, എടക്കാട്ടുവയൽ, കീരംപാറ, കുന്നുകര, കുഴിപ്പള്ളി, ഞാറക്കൽ, തമ്മനം, തുറവൂർ, തോപ്പുംപടി, മുളവുകാട്, വേങ്ങൂർ, ആരക്കുഴ, എറണാകുളം നോർത്ത്, ഏലൂർ, കടമക്കുടി, കല്ലൂർക്കാട്, കവളങ്ങാട്, കൂത്താട്ടുകുളം, തിരുവാണിയൂർ, പച്ചാളം, പനമ്പള്ളി നഗർ, പാമ്പാക്കുട, പാലക്കുഴ, പോണേക്കര, മൂവാറ്റുപുഴ, രാമമംഗലം, വടുതല, വെണ്ണല.
• ഇന്ന് 658 പേർ രോഗ മുക്തി നേടി.
• ഇന്ന് 1330 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. 2340 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 27822 ആണ്.
• ഇന്ന് 95 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 97 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9155 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 46
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി- 19
• പള്ളുരുത്തി താലൂക്ക് ആശുപത്രി- 12
• പറവൂർ താലൂക്ക് ആശുപത്രി – 4
• പി വി എസ് – 66
• ജി എച്ച് മൂവാറ്റുപുഴ- 21
• ഡി എച്ച് ആലുവ-8
• സഞ്ജീവനി – 14
• സിയാൽ- 28
• സ്വകാര്യ ആശുപത്രികൾ – 488
• എഫ് എൽ റ്റി സികൾ – 134
• എസ് എൽ റ്റി സി കൾ- 188
• വീടുകൾ- 8127
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9719 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 8129 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 201 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 120 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള 7 ദിവസത്തെ കോവിഡ് ഐസിയു പരിശീലനം സർക്കാർ കോവിഡ് അപെക്സ് ആശുപത്രിയായ കലൂർ പി വി എസ് ആശുപത്രിയിൽ പത്തൊൻപതാമത്തെ ബാച്ചിൻറെ പരിശീലനം നടന്നു വരുന്നു. 12 ഡോക്ടർമാരും, 12 സ്റ്റാഫ് നേഴ്സ്മാരുമാണ് ഒരു ബാച്ചിലുള്ളത്.
• വാർഡ് തലത്തിൽ 4923 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

You May Also Like