Connect with us

Hi, what are you looking for?

NEWS

കാട്ടാന വനം വകുപ്പ് വാച്ചർമാർ സഞ്ചരിച്ച ബൈക്ക് ആക്രമിച്ചു.

കോതമംഗലം; കോട്ടപ്പടിയിൽ കാട്ടാന വനം വകുപ്പ് വാച്ചർമാർ സഞ്ചരിച്ച ബൈക്ക് ആന തല്ലി തകർത്തു. വാവേലിയിൽ ഇന്നലെ തിങ്കളാഴ്ച്ച രാത്രി 10 ഓടെയാണ് സംഭവം നടന്നത്. ഭക്ഷണം കഴിച്ച് ബൈക്കിൽ മടങ്ങുകയായിരുന്ന സന്തോഷ്, സണ്ണി എന്നീ വാച്ചർമാർ സഞ്ചരിച്ച ബൈക്കിന് നേരെയാണ് ആക്രമണം. വൈദ്യുത വേലി തകർത്ത് കടന്ന് പോകുന്നതിനിടയിൽ ഷോക്കേറ്റ ആനകളിൽ ഒന്ന് ബൈക്കിലെത്തിയവർക്ക് നേരെ തിരിയുകയായിരുന്നു. തുമ്പിക്കൈ കൊണ്ട് അടിച്ച് ബൈക്കിന്റെ മുൻവശം തകർത്തു. പെടുന്നനെയുള്ള ആക്രമണത്തിൽ ഭയന്ന് ബൈക്കിൽ നിന്ന് ചാടി രക്ഷപെടുന്നതിനിടെ സന്തോഷിന് പരിക്കേറ്റിട്ടുണ്ട്.

 

You May Also Like

NEWS

കോതമംഗലം : കോട്ടപ്പടിയിൽ 12.14 കോടി രൂപ ചിലവഴിച്ച് 2 ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ...

NEWS

Lകോട്ടപ്പടി :  ഹൈ-ലെവൽ കനാലിൽ നാഗഞ്ചേരി ഭാഗത്ത്‌ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നാഗഞ്ചേരി ഭാഗത്ത്‌ താമസിക്കുന്ന അഖിലേഷ് (19) ആണ് മരിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശിയായ അഖിലേഷ് പഠനസൗകര്യാർത്ഥം നാഗഞ്ചേരിയിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു...

NEWS

കോതമംഗലം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി ഉപ്പുകണ്ടം റൂട്ടിൽ ചീനിക്കുഴിയിൽ ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികരായ കോട്ടപ്പടി ഉപ്പുകണ്ടം തൂപ്പനാട്ട് തങ്കപ്പൻ മകൻ വിമൽ(38), തോളെലി...

NEWS

കോട്ടപ്പടി: പാനിപ്ര കാവ് ദേവി ക്ഷേത്രത്തിന്റെ നടയില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം മോഷ്ടാക്കള്‍ കുത്തിതുറന്നു.മോഷണത്തില്‍ 10000 ത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. ഇന്ന് വെളുപ്പിനാണ് സംഭവം നടന്നത്. ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ചിരുന്ന വഴി വിളക്ക്...