കോതമംഗലം: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന കവളങ്ങാട് പഞ്ചായത്തിലെ പിട്ടാപ്പിള്ളിപടി -കണ്ണാടിക്കോട് റോഡിൻ്റെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചു. നിർമ്മാണോദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു.15 ലക്ഷം രൂപയാണ് പ്രസ്തുത റോഡിൻ്റെ നവീകരണത്തിനായി അനുവദിച്ചിട്ടുള്ളത്. ഈ റോഡ് ഉൾപ്പെടെ മണ്ഡലത്തിൽ 60 ഗ്രാമീണ റോഡുകളുടെ നവീകരണത്തിനായി 7.50 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. മറ്റ് റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങളും വേഗത്തിൽ ആരംഭിക്കുമെന്നും എംഎൽഎ പറഞ്ഞു. വാർഡ് മെമ്പർ ഷിജി അലക്സ് അധ്യക്ഷത വഹിച്ചു. ഷിബു പടപ്പറമ്പത്ത്,ജോയി പോൾ,കെ കെ ലവൻ തുടങ്ങിയവർ പങ്കെടുത്തു.