കോതമംഗലം: ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഫൊറോന പള്ളിയുടെ കീഴിൽ വെള്ളാമക്കുത്തിലുള്ള വിശുദ്ധ അന്തോണീസ് പുണ്യാളൻ്റെ കപ്പേള കഴിഞ്ഞ രാത്രിയിൽ സാമൂഹ്യ വിരുദ്ധർ കല്ലെറിഞ്ഞ് തകർത്തു. ആൻ്റണി ജോൺ MLA, മുവാറ്റുപുഴ DYSP മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരും, വൈദീകരും, സാമൂഹിക രാഷ്ട്രീയ നേതാക്കളും സംഭവ സ്ഥലം സന്ദർശിച്ചു.
കഴിഞ്ഞ ഏതാനും ദിവസം മുൻപാണ് നെല്ലിമറ്റം പുലിയാൻപാറ സെന്റ് സെബാസ്റ്റ്യൻ പള്ളിയിലെ പരിശുദ്ധ കന്യക മറിയത്തിന്റെ തിരു സ്വരൂപം സാമൂഹിക വിരുദ്ധർ രൂപക്കൂട് തകർത്ത് തൊട്ടടുത്ത പൈനാപ്പിൾ തോട്ടത്തിലേക്ക് വലിച്ചെറിഞ്ഞത്. ഈ രണ്ട് സംഭവവും നടന്നത് കവളങ്ങാട് പഞ്ചായത്തിൽ തന്നെയെന്നത് ഏറെ ദൂരുഹത ഉണർത്തുന്നു. ഒരാഴ്ചക്കിടയിൽ കോതമംഗലം രൂപതക്ക് കീഴിലെ പള്ളികൾക്ക് നേരെ രണ്ടാമത്തെ അക്രമണം വിശ്വാസികൾക്കിടയിൽ ദുരൂഹതയും ആശങ്കയും പടരുകയാണ്.