Connect with us

Hi, what are you looking for?

NEWS

കൊറോണ ജാഗ്രതാ സന്ദേശം നൽകി വേറിട്ട കാഴ്ചയായി മാറിയ ഉദ്ഘാടന ചടങ്ങ്

നെല്ലിമറ്റം: നെല്ലിമറ്റം ടൗണിലെ പരീക്കണ്ണി റോഡിൽ പ്രവർത്തനമാരംഭിച്ച സഹോദര സ്ഥാപനങ്ങളായ മരിയ ഗോൾഡ് കവറിംഗ് ആന്റ് പ്ലെയിറ്റിംഗ് എന്ന സ്ഥാപനവും കുഞ്ഞൂസ് ടെക്സ്റ്റയിൽസ് ആന്റ് ലേഡീസ് ടെയ്ലറിംഗ് ഷോപ്പുമാണ് ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലിം ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചത്. കുടുംബശ്രീ സംരഭകരുടെ സ്ഥാപനങ്ങൾ കൂടിയായതിനാലും കൊറോണ വൈറസ് ജാഗ്രത പാലിക്കേണ്ടതിനാലും വലിയ ആഘോഷങ്ങൾ ഒഴിവാക്കിയാണ് ലളിതമായ ചടങ്ങുകളോടെ ഉദ്ഘാടന ചടങ്ങ് നടത്തിയത്. നെല്ലിമറ്റത്ത് പൊതുസമൂഹത്തിന് ഒരു സന്ദേശം കൂടിയായി മാറുന്ന രീതിയിൽ ഉദ്ഘാടന ചടങ്ങിലെത്തിയവർക്ക് സൗജന്യമായി മാസ്ക്ക് നൽകിയിരുന്നു.

സർക്കാരിന്റെ ആരോഗ്യ സുരക്ഷക്കൊപ്പം നിന്ന് ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ച സ്ഥാപന ഉടമകളായ ബിന്ദു ബിജുവും സുനു സുരേഷും അഭിനന്ദനമർഹിക്കുന്നതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലിം പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ വാർഡ് മെമ്പർമാരായ സൗമ്യ സനൽ, റീന എൽദോസ് ,കുടുംബശ്രീ സി.ഡി.എസ്.ചെയർപേഴ്സൺ രശ്മി കൃഷ്ണകുമാർ ,മർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി എൻ. സി.പീറ്റർ തുടങ്ങിയ സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു.

You May Also Like

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...