Connect with us

Hi, what are you looking for?

NEWS

കന്നി 20 പെരുന്നാൾ ഒരുക്കങ്ങൾ ആരംഭിച്ചു.

കോതമംഗലം : ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാൾ ഒരുക്കങ്ങൾ ആരംഭിച്ചു. പള്ളിയിൽ കബറടങ്ങിയ പരിശുദ്ധ യെൽദൊ മാർ ബസേലിയോസ് ബാവായുടെ 335-മത് ഓർമ പെരുന്നാളാണ് 2020 സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 4 വരെ നടക്കുന്നത്. പൂർണമായും കോവിഡ് പ്രോട്ടോകോൾ നിയന്ത്രണം പാലിച്ചു കൊണ്ട് പെരുന്നാൾ നടത്തുന്നതിന് പള്ളി ഭരണ സമിതി തീരുമാനിച്ചു. സെപ്റ്റംബർ 25 ന് രാവിലെ നടക്കുന്ന വി. കുർബാനക്ക് ശേഷം വികാരി ഫാ. ജോസ് പരത്തുവയലിൽ കൊടി ഉയർത്തുന്നതോടെ പെരുന്നാൾ ആരംഭിക്കും. എല്ലാ ദിവസവും വി. കുർബാനയും,സന്ധ്യ പ്രാർത്ഥനയും ഉണ്ടാകും. ഒക്ടോബർ 4 ന് വൈകിട്ട് കൊടി ഇറക്കുന്നതോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.

വികാരി ഫാ. ജോസ് പരത്തുവയലിൽ ജനറൽ കൺവീനർ, തന്നാണ്ടു ട്രസ്റ്റിമാരായ അഡ്വ. സി. ഐ. ബേബി, ബിനോയ്‌ മണ്ണൻചേരിൽ എന്നിവർ ജോയിന്റ് കൺവീനർമാരായും, ട്രസ്റ്റിമാരായ ബിനോയ്‌ ദാസ്, ജോമോൻ പാലക്കാടൻ, ജോൺസൻ തേക്കിലകാട്ട്, പി. വി. പൗലോസ്, ബേബി ആഞ്ഞിലിവേലിൽ എന്നിവർ വിവിധ കമ്മിറ്റികളുടെ കൺവീനർമാരായും പ്രവർത്തനം തുടങ്ങി.

You May Also Like

NEWS

ഷാനു പൗലോസ് കോതമംഗലം / പുത്തൻകുരിശ്: യാക്കോബായ സുറിയാനി സഭയുടെ പാർലമെന്റായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ നടന്ന തെരെഞ്ഞെടുപ്പിൽ നിലവിലെ ഭരണ സമിതിക്കെതിരെ  വൻ ഭൂരിപക്ഷത്തോടെ അധികാര സ്ഥാനത്തേക്ക് പുതുനേതൃത്വം. മലങ്കര...

NEWS

കോതമംഗലം: മഹാ പരിശുദ്ധനായ ബസേലിയസ് ബാവയുടെ 332മത് ഓർമ്മ പെരുന്നാൾ കന്നി 20 നോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷീ കൗണ്ടർ പ്രവർത്തനം...

NEWS

കോതമംഗലം : ആഗോള സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പരി. യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ സ്മരണാര്‍ത്ഥം തപാല്‍ വകുപ്പ് സ്‌പെഷ്യല്‍ പോസ്റ്റല്‍ കവര്‍ പുറത്തിറക്കി....

EDITORS CHOICE

ഷാനു പൗലോസ് കോതമംഗലം: യാക്കോബായ സുറിയാനി സഭയിലേക്ക് സന്യസ്ഥ വൈദീകനായി ഉയർത്തപ്പെട്ട ഫാ. ഗീവർഗീസ് വട്ടേക്കാട്ടിൻറെ ( ഫാ.ടോണി കോര ) പുത്തൻ കുർബ്ബാന ഇടവകപള്ളിയായ കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ...