കോതമംഗലം: രാസ ലഹരി വ്യാപനത്തിനെതിരെ സാംസ്കാരിക സംഘടനയായ കോതമംഗലം കല സമീപ കലാലയങ്ങളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് തൂഫാൻ വാക്കതോണും മാരത്തോണും നടത്തി. ഡീൻ കുര്യാക്കോസ് എം.പി വാക്കത്തോണിന്റെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ കളക്ടർ ജി പ്രിയങ്ക ഫ്ലാഗ് ഓഫ് ചെയ്തു. മാരത്തോണിന്റെ ഉദ്ഘാടനം ഷിബു തെക്കുംപുറം എംഎൽഎ നിർവഹിച്ചു. കലയുടെ പ്രസിഡണ്ട് എം എസ് എൽദോസ് അധ്യക്ഷത വഹിച്ചു. കൊച്ചിൻ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ റോയി വർഗീസ്, പ്രൊഫ. പി.ഐ ബാബു എന്നിവർ ചേർന്ന് മാരത്തോണിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. കല സെക്രട്ടറി എൽദോ വർഗീസ് ട്രഷറർ കെ.പി പോൾ, മുനിസിപ്പൽ ചെയർപേഴ്സൺ ഭാനു മതി രാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജെസി സാജു, പി.പി മാത്യു, ജിജി ഏളൂർ അ രാജു കാക്കത്തുരുത്തേൽ, പി.പി ബെന്നി, കെ.വി ജോളി, ജോർജ് വർഗീസ്, റോയൽ ജോർജ്, പി.ഇ സുനിൽ, എന്നിവർ പ്രസംഗിച്ചു.
മുൻസിപ്പൽ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച വക്കതോൺ കലാ ജംഗ്ഷനിൽ സമാപിച്ചു. സാംസ്കാരിക പ്രവർത്തകരും വിദ്യാർത്ഥികളും യുവജനങ്ങളും പങ്കെടുത്തു. മാരത്തോൺ പുതിയ ബൈപ്പാസിൽ നിന്ന് ആരംഭിച്ചു പ്രൈസ് മണിയോടുകൂടിയാണ് മാരത്തോൺ നടത്തിയത്. വിജയികളായ 40 പേർക്ക് കല പ്രൈസ് മണി നൽകി.വാക്ക് തോണിൽ എം.പി, എംഎൽഎ, ജില്ല കളക്ടർ, മുൻസിപ്പൽ , ബ്ലോക്ക്, പഞ്ചായത്ത് ജനപ്രതിനിധികൾ ആദ്യ അവസാനം പങ്കെടുത്തു.



















































