Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 512 പേർക്ക് രോഗം; എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഡോ. ഇ.സി. ബാബുകുട്ടിയുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,775 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.34 ആണ്. 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോപീഡിക്‌സ് വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. ഇ.സി. ബാബുകുട്ടിയുടെ (60) മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഡോ. ബാബുക്കുട്ടിയുടെ നിര്യാണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അനുശോചനം അറിയിച്ചു. കോവിഡിനെതിരായി എറണാകുളം മെഡിക്കല്‍ കോളേജില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹത്തിന്റേത്. ഓര്‍ത്തോപീഡിക്‌സ് വിഭാഗം മേധാവി എന്ന നിലയിലും ഡോക്ടര്‍ എന്ന നിലയിലും അദ്ദേഹത്തിന്റെ സേവനം മികച്ചതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4951 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 571 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം ജില്ലയിൽ ഇന്ന് 512 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 6

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 374

ഉറവിടമറിയാത്തവർ – 128

• ആരോഗ്യ പ്രവർത്തകർ- 4

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• പള്ളിപ്പുറം – 24
• എടത്തല – 22
• തൃപ്പൂണിത്തുറ – 20
• വേങ്ങൂർ – 17
• പള്ളുരുത്തി – 16
• മുളവുകാട് – 16
• തൃക്കാക്കര – 15
• കളമശ്ശേരി – 14
• കൂത്താട്ടുകുളം – 12
• മട്ടാഞ്ചേരി – 12
• അയ്യമ്പുഴ – 11
• പാലാരിവട്ടം – 11
• വടക്കേക്കര – 11
• കാഞ്ഞൂർ – 10
• മൂവാറ്റുപുഴ – 10
• കടവന്ത്ര – 9
• അങ്കമാലി – 8
• കോതമംഗലം – 8
• പനമ്പള്ളി നഗർ – 7
• ഫോർട്ട് കൊച്ചി – 7
• മണീട് – 7
• വാഴക്കുളം – 7
• വൈറ്റില – 7
• ആമ്പല്ലൂർ – 6
• ഇടപ്പള്ളി – 6
• കടുങ്ങല്ലൂർ – 6
• കുട്ടമ്പുഴ – 6
• ചേന്ദമംഗലം – 6
• പെരുമ്പാവൂർ – 6
• വെങ്ങോല – 6
• അശമന്നൂർ – 5
• ഉദയംപേരൂർ – 5
• കുന്നത്തുനാട് – 5
• കുന്നുകര – 5
• കുമ്പളം – 5
• ചൂർണ്ണിക്കര – 5
• ചേരാനല്ലൂർ – 5
• തോപ്പുംപടി – 5
• നോർത്തുപറവൂർ – 5
• പച്ചാളം – 5
• അതിഥി തൊഴിലാളി – 2
• പോലീസ് ഉദ്യോഗസ്ഥൻ – 1

ODIVA
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

എളംകുന്നപ്പുഴ, ഏഴിക്കര, കലൂർ, കവളങ്ങാട്, ചെല്ലാനം, പാലക്കുഴ, പോണേക്കര, മുളന്തുരുത്തി, വടവുകോട്, വാരപ്പെട്ടി, വെണ്ണല, എറണാകുളം നോർത്ത്, ഐക്കാരനാട്, കിഴക്കമ്പലം, കീഴ്മാട്, കോട്ടുവള്ളി, ചിറ്റാറ്റുകര, ചെങ്ങമനാട്, തേവര, പുത്തൻവേലിക്കര, പൂണിത്തുറ, മലയാറ്റൂർ നീലീശ്വരം, ശ്രീമൂലനഗരം, അയ്യപ്പൻകാവ് ,ആലങ്ങാട്, ആവോലി, എറണാകുളം സൗത്ത്, ഒക്കൽ, കല്ലൂർക്കാട്, കൂവപ്പടി, കോട്ടപ്പടി, ചളിക്കവട്ടം, തമ്മനം, തിരുവാണിയൂർ, പായിപ്ര, പിണ്ടിമന ,രായമംഗലം, വരാപ്പുഴ, ആരക്കുഴ, ആലുവ, ഇടക്കൊച്ചി, ഇലഞ്ഞി, എടവനക്കാട്, കരുമാലൂർ, കരുവേലിപ്പടി, ചോറ്റാനിക്കര, തുറവൂർ, നെടുമ്പാശ്ശേരി, നെല്ലിക്കുഴി, പാറക്കടവ്, പിറവം, പോത്താനിക്കാട്, മരട്, മുടക്കുഴ, മുണ്ടംവേലി.

• ഇന്ന് 1001 പേർ രോഗ മുക്തി നേടി.

• ഇന്ന് 1561 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1265 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 27007 ആണ്. ഇതിൽ 26181 പേർ വീടുകളിലും 23 പേർ കോവിഡ് കെയർ സെന്ററുകളിലും 803 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 83 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 117 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7819 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 87
ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 14
• ജി എച്ച് മൂവാറ്റുപുഴ- 12
• ഡി എച്ച് ആലുവ- 6
• പറവൂർ താലൂക്ക് ആശുപത്രി- 2
• പി വി എസ് – 49
• സഞ്ജീവനി – 27
• സ്വകാര്യ ആശുപത്രികൾ – 511
• എഫ് എൽ റ്റി സികൾ – 643
• എസ് എൽ റ്റി സി കൾ- 97
• വീടുകൾ – 6371

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8331 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 3561 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 325 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 242 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള 7 ദിവസത്തെ കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ പത്തു ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ പൂർത്തിയായി. പതിനൊന്നാമത്തെ ബാച്ചിന്റെ പരിശീലനം നടന്നുവരുന്നു. 6 ഡോക്ടർമാരും, 6 സ്റ്റാഫ് നേഴ്സ്മാരുമാണ് ഒരു ബാച്ചിലുള്ളത്. ഇതുവരെ 60 ഡോക്ടർമാർക്കും, 60 സ്റ്റാഫ് നേഴ്സ്മാർക്കും പരിശീലനം നൽകി.

• വാർഡ് തലത്തിൽ 4812 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

You May Also Like