എറണാകുളം : കേരളത്തില്‍ ഇന്ന് 26,685 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 25 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5080 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 259 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 24,596 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1757 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഏർപ്പെടുത്തിയ വാരാന്ത്യ നിയന്ത്രണം കോതമംഗലത്തും സമീപ പഞ്ചായത്തുകളിലും പൂർണമായി. സർക്കാർ , അർദ്ധ സർക്കാർ സ്ഥാപനങ്ങൾ അവധിയായിരുന്നു. മുൻ കരുതൽ എന്ന നിലയിൽ നേരത്തെ വാരാന്ത നിയന്ത്രണം നേരത്തെ പ്രഖ്യാപിച്ചതിനാൽ ആവശ്യ സാധനങ്ങൾ വെള്ളിയാഴ്ച തന്നെ ജനങ്ങൾ വാങ്ങിയിരുന്നു. നഗരത്തിലും വിവിധ പ്രദേശങ്ങളിലും പോലീസ് നിരീക്ഷണവും പട്രോളിംഗും ഏർപ്പെടുത്തി. ഒറ്റപ്പെട്ട ഇരു ചക്ര വാഹനങ്ങളും ചുരുക്കം സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി. കെ എ സ് ആർ ടി സിയും വിവിധ സ്ഥലങ്ങളിലേക്ക് അത്യാവശ്യ സർവീസുകൾ നടത്തി.40 സർവീസുകൾ ഉള്ള തിൽ 11 സർവീസുകൾ മാത്രമെ നടത്തിയുള്ളു. രാവിലെ 7.30 ന് പുറപ്പെടുന്ന കോതമംഗലം – തി രു വ ന ന്തപുരം സർവീസ് പുറപ്പെട്ടുവെങ്കിലും യാത്രക്കാർ കുറവായിരുന്നു. ദീർഘ ദൂര സർവീസുകൾ വെട്ടി കുറച്ചു . ഗ്രാമീണ മേഖലകളായ വ ടാട്ടുപാറ, കുട്ടമ്പുഴ , വെറ്റിലപ്പാറ എന്നിവടങ്ങളിലേക്ക് സർവീസ് നടത്തിയെങ്കിലും യാത്രക്കാർ കുറവായിരുന്നു.
കോവിഡ് വ്യാപനംതടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കോതമംഗലത്ത് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഉണ്ടായി . ഞായറാഴ്ചയും ഇതേ നിയന്ത്രണങ്ങളുണ്ടാകും.പൊതുവേ ജനങ്ങള്‍ നിയന്ത്രണങ്ങളോട് സഹകരിക്കുന്നുണ്ട്. അത്യാവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ പോലിസ് കേസ്സെടുക്കുന്നുണ്ട്. കൃത്യമായ രേഖകൾ കാണിച്ചവരെ കടത്തിവിട്ടു. വ്യാപാര സ്ഥാപനങ്ങളിലും, മാർക്കറ്റിലും പരിശോധനടത്തി. നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടികൾ സ്വീകരിച്ചു.
എറണാകുളം ജില്ലയിൽ ഇന്ന് 3320 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 10
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 3265
• ഉറവിടമറിയാത്തവർ- 42
• ആരോഗ്യ പ്രവർത്തകർ- 3
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• തൃക്കാക്കര – 216
• മരട് – 108
• തൃപ്പൂണിത്തുറ – 98
• വാഴക്കുളം – 81
• പള്ളുരുത്തി – 76
• വെങ്ങോല – 75
• കോതമംഗലം – 74
• ആലങ്ങാട് – 64
• എളംകുന്നപ്പുഴ – 61
• നെല്ലിക്കുഴി – 56
• കുന്നുകര – 52
• പായിപ്ര – 52
• ഫോർട്ട് കൊച്ചി – 51
• കളമശ്ശേരി – 50
• കലൂർ – 46
• കുട്ടമ്പുഴ – 45
• മുളന്തുരുത്തി – 45
• കവളങ്ങാട് – 43
• ആലുവ – 41
• ചൂർണ്ണിക്കര – 41
• വൈറ്റില – 41
• എടത്തല – 39
• എടവനക്കാട് – 38
• ഉദയംപേരൂർ – 37
• കറുകുറ്റി – 35
• നെടുമ്പാശ്ശേരി – 35
• രായമംഗലം – 35
• കടവന്ത്ര – 34
• അങ്കമാലി – 33
• ഇടപ്പള്ളി – 33
• ഇലഞ്ഞി – 33
• കല്ലൂർക്കാട് – 33
• പാലാരിവട്ടം – 33
• മഴുവന്നൂർ – 33
• കീഴ്മാട് – 31
• വടവുകോട് – 31
• എളമക്കര – 30
• കോട്ടുവള്ളി – 30
• പിണ്ടിമന – 29
• പെരുമ്പാവൂർ – 29
• എടക്കാട്ടുവയൽ – 28
• വാരപ്പെട്ടി – 28
• ചെല്ലാനം – 27
• പല്ലാരിമംഗലം – 27
• മാറാടി – 27
• ഏലൂർ – 26
• മൂവാറ്റുപുഴ – 26
• കുമ്പളം – 25
• നോർത്തുപറവൂർ – 25
• മട്ടാഞ്ചേരി – 25
• ശ്രീമൂലനഗരം – 25
• കുന്നത്തുനാട് – 24
• തേവര – 24
• നായരമ്പലം – 24
• വടക്കേക്കര – 24
• ചിറ്റാറ്റുകര – 23
• തോപ്പുംപടി – 22
• പാമ്പാകുട – 22
• ചേരാനല്ലൂർ – 21
• ഞാറക്കൽ – 21
• മുണ്ടംവേലി – 21
• വടുതല – 20
• വരാപ്പുഴ – 20
• കടുങ്ങല്ലൂർ – 19
• കോട്ടപ്പടി – 19
• പോത്താനിക്കാട് – 19
• എറണാകുളം നോർത്ത് – 18
• എറണാകുളം സൗത്ത് – 18
• ഐക്കാരനാട് – 18
• പച്ചാളം – 18
• പിറവം – 18
• വെണ്ണല – 18
• കാലടി – 17
• പള്ളിപ്പുറം – 17
• മൂക്കന്നൂർ – 17
• രാമമംഗലം – 17
• ഇടക്കൊച്ചി – 15
• കിഴക്കമ്പലം – 15
• കീരംപാറ – 15
• ചോറ്റാനിക്കര – 15
• ചേന്ദമംഗലം – 14
• തുറവൂർ – 14
• കടമക്കുടി – 13
• കാഞ്ഞൂർ – 13
• ഒക്കൽ – 12
• തിരുവാണിയൂർ – 12
• മഞ്ഞള്ളൂർ – 12
• ആയവന – 11
• കുമ്പളങ്ങി – 11
• പാറക്കടവ് – 11
• ആരക്കുഴ – 10
• എളംകുളം – 10
• ഏഴിക്കര – 10
• ചെങ്ങമനാട് – 10
• മലയാറ്റൂർ നീലീശ്വരം – 10
• ആവോലി – 9
• കരുമാലൂർ – 9
• കുഴിപ്പള്ളി – 9
• പനമ്പള്ളി നഗർ – 9
• പെരുമ്പടപ്പ് – 9
• പോണേക്കര – 9
• വാളകം – 9
• അശമന്നൂർ – 8
• തിരുമാറാടി – 8
• പൂതൃക്ക – 8
• പൈങ്ങോട്ടൂർ – 8
• മുളവുകാട് – 8
• തമ്മനം – 7
• പനയപ്പിള്ളി – 7
• പുത്തൻവേലിക്കര – 7
• കൂത്താട്ടുകുളം – 6
• ആമ്പല്ലൂർ – 5
• മണീട് – 5
• മുടക്കുഴ – 5
• അതിഥി തൊഴിലാളി – 18
• ഐ എൻ എച്ച് എസ് – 1
• പോലീസ് ഉദ്യോഗസ്ഥൻ – 1
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
പാലക്കുഴ, വേങ്ങൂർ, അയ്യപ്പൻകാവ്, കൂവപ്പടി, മഞ്ഞപ്ര, പൂണിത്തുറ, അയ്യമ്പുഴ, കരുവേലിപ്പടി, ചളിക്കവട്ടം.
• ഇന്ന് 821 പേർ രോഗ മുക്തി നേടി.
• ഇന്ന് 7428 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 818 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 68947 ആണ്.
• ഇന്ന് 192 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 109 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം
28847 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 45
• പി വി എസ് – 70
• ജി എച്ച് മൂവാറ്റുപുഴ- 27
• ഡി എച്ച് ആലുവ-32
• പള്ളുരുത്തി താലൂക്ക്
ആശുപത്രി – 37
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി – 34
. പറവൂർ താലൂക്ക് ആശുപത്രി -6
ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി -34
• സഞ്ജീവനി – 80
• സിയാൽ- 125
• സ്വകാര്യ ആശുപത്രികൾ – 1193
• എഫ് എൽ റ്റി സികൾ – 23
• എസ് എൽ റ്റി സി കൾ-
327
• വീടുകൾ- 26814
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 32167ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 15250 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 873 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 631 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702