എറണാകുളം : കേരളത്തില്‍ ഇന്ന് 2884 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 84 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,463 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.31 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,06,27,542 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 13 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3998 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2651 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 165 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
![](https://i0.wp.com/kothamangalamnews.com/wp-content/uploads/2024/07/alfalah.jpeg?resize=600%2C750&ssl=1)
എറണാകുളം ജില്ലയിൽ ഇന്ന് 393 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 0
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 378
• ഉറവിടമറിയാത്തവർ – 12
• ആരോഗ്യ പ്രവർത്തകർ- 3
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
തൃക്കാക്കര – 26
കോതമംഗലം – 17
ഇടപ്പള്ളി – 11
ഫോർട്ട് കൊച്ചി – 11
എറണാകുളം സൗത്ത് – 10
അങ്കമാലി – 9
കളമശ്ശേരി – 8
പെരുമ്പാവൂർ – 8
വരാപ്പുഴ – 8
ഏലൂർ – 7
കറുകുറ്റി – 7
കാലടി – 7
ചേരാനല്ലൂർ – 7
മഞ്ഞപ്ര – 7
വടക്കേക്കര – 7
കോട്ടുവള്ളി – 6
നോർത്തുപറവൂർ – 6
പാലാരിവട്ടം – 6
ആലങ്ങാട് – 5
എടത്തല – 5
കടവന്ത്ര – 5
കുട്ടമ്പുഴ – 5
കുന്നുകര – 5
തുറവൂർ – 5
തൃപ്പൂണിത്തുറ – 5
പനമ്പള്ളി നഗർ – 5
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
ആലുവ, എളംകുന്നപ്പുഴ, എളമക്കര, കലൂർ, കിഴക്കമ്പലം, കോട്ടപ്പടി, നെല്ലിക്കുഴി, പായിപ്ര, മരട്, മലയാറ്റൂർ നീലീശ്വരം, മൂവാറ്റുപുഴ, ഐക്കാരനാട്, കൂവപ്പടി, ചെങ്ങമനാട്, ചോറ്റാനിക്കര, ഞാറക്കൽ, തമ്മനം, തേവര, നെടുമ്പാശ്ശേരി, പാറക്കടവ്, മട്ടാഞ്ചേരി, വെണ്ണല, അയ്യപ്പൻകാവ്, ആയവന, ആവോലി, ഉദയംപേരൂർ, കവളങ്ങാട്, കാഞ്ഞൂർ, കൂത്താട്ടുകുളം, ചളിക്കവട്ടം, ചൂർണ്ണിക്കര, ചെല്ലാനം, ചേന്ദമംഗലം, പള്ളിപ്പുറം, പള്ളുരുത്തി, പിറവം, പൈങ്ങോട്ടൂർ, മഴുവന്നൂർ, മുളന്തുരുത്തി, രായമംഗലം, വാരപ്പെട്ടി, വൈറ്റില, ശ്രീമൂലനഗരം, അയ്യമ്പുഴ, അശമന്നൂർ, ഇലഞ്ഞി, എടവനക്കാട്, എളംകുളം, കടുങ്ങല്ലൂർ, കരുമാലൂർ, കീരംപാറ, കീഴ്മാട്, കുമ്പളം, കുഴിപ്പള്ളി, തിരുമാറാടി, നായരമ്പലം, പിണ്ടിമന, പുതുക്കലവട്ടം, പുത്തൻവേലിക്കര, പൂണിത്തുറ, പൂതൃക്ക, പോത്താനിക്കാട്, മുടക്കുഴ, മുണ്ടംവേലി, മൂക്കന്നൂർ, വടവുകോട്, വാളകം, വാഴക്കുളം, വെങ്ങോല, വേങ്ങൂർ.
• ഇന്ന് 502 പേർ രോഗ മുക്തി നേടി.
• ഇന്ന് 1399 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 10 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 26682 ആണ്.
• ഇന്ന് 40 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 77 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9332 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 47
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി- 22
• പള്ളുരുത്തി താലൂക്ക് ആശുപത്രി-5
• പറവൂർ താലൂക്ക് ആശുപത്രി – 1
• പി വി എസ് – 68
• ജി എച്ച് മൂവാറ്റുപുഴ- 11
• ഡി എച്ച് ആലുവ-11
• സഞ്ജീവനി – 19
• സിയാൽ- 33
• സ്വകാര്യ ആശുപത്രികൾ – 600
• എഫ് എൽ റ്റി സികൾ – 164
• എസ് എൽ റ്റി സി കൾ- 192
• വീടുകൾ- 8159
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9725 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 4008 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 173 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 105 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള 7 ദിവസത്തെ കോവിഡ് ഐസിയു പരിശീലനം സർക്കാർ കോവിഡ് അപെക്സ് ആശുപത്രിയായ കലൂർ പി വി എസ് ആശുപത്രിയിൽ പത്തൊൻപതാമത്തെ ബാച്ചിൻറെ പരിശീലനം നടന്നു വരുന്നു. 12 ഡോക്ടർമാരും, 12 സ്റ്റാഫ് നേഴ്സ്മാരുമാണ് ഒരു ബാച്ചിലുള്ളത്.
• വാർഡ് തലത്തിൽ 4895 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702
![](https://kothamangalamnews.com/wp-content/uploads/2023/11/kothamangalamnews.png)