Connect with us

Hi, what are you looking for?

NEWS

കോതമംഗലം ചെറിയ പള്ളി ജീവ കാരുണ്യ പ്രവർത്തന പദ്ധതി ഉത്ഘാടനം നടത്തി.

കോതമംഗലം: മാർ തോമ ചെറിയ പള്ളി കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് നടത്തുന്ന ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി മാർ തോമ ചെറിയ പള്ളിയുടെയും, മതമൈത്രി സംരക്ഷണ സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന ഭക്ഷ്യധാന്യ കിറ്റ് വിതരണം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് കോഴിപ്പിള്ളി ചക്കാലക്കുടി ചാപ്പലിൽ വെച്ച് ശ്രേഷ്ഠ കാതോലിക്കാ ബാവ ഉത്ഘാടനം ചെയ്തു.

മുൻ മന്ത്രി ടി. യു. കുരുവിള, അഡ്വ. ഡീൻ കുര്യാക്കോസ് എം.പി, ആന്റണി ജോൺ എം.എൽ.എ. മുൻസിപ്പൽ ചെയർപേഴ്സൺ മഞ്ജു സിജു, മതമൈത്രി സംരക്ഷണ സമിതി ഭാരവാഹികളായ എ.ജി ജോർജ്, കെ.എ. നൗഷാദ്, വികാരി ഫാ. ജോസ് പരത്തുവയലിൽ, ട്രസ്റ്റിമാരായ സി. ഐ. ബേബി, ബിനോയ്‌ മണ്ണൻ ചേരിൽ, മത മൈത്രി ഭാരവാഹികൾ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.

കോതമംഗലം നിയോജക മണ്ഡലത്തിലെ മുൻസിപ്പാലിറ്റി, വിവിധ പഞ്ചായത്തുകളായ
കോട്ടപ്പടി, കീരംപാറ, പിണ്ടിമന, കവളങ്ങാട്, പല്ലാരിമംഗലം, വാരപ്പെട്ടി, കുട്ടമ്പുഴ, നെല്ലിക്കുഴി എന്നിവിടങ്ങളിലെയും കിടപ്പു രോഗികളായവർക്ക്‌ 5000 ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുന്ന പദ്ധതിയാണ് ഉത്ഹാടനം ചെയ്തത്.

You May Also Like

NEWS

ഷാനു പൗലോസ് കോതമംഗലം / പുത്തൻകുരിശ്: യാക്കോബായ സുറിയാനി സഭയുടെ പാർലമെന്റായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ നടന്ന തെരെഞ്ഞെടുപ്പിൽ നിലവിലെ ഭരണ സമിതിക്കെതിരെ  വൻ ഭൂരിപക്ഷത്തോടെ അധികാര സ്ഥാനത്തേക്ക് പുതുനേതൃത്വം. മലങ്കര...

NEWS

കോതമംഗലം: മഹാ പരിശുദ്ധനായ ബസേലിയസ് ബാവയുടെ 332മത് ഓർമ്മ പെരുന്നാൾ കന്നി 20 നോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷീ കൗണ്ടർ പ്രവർത്തനം...

NEWS

കോതമംഗലം : ആഗോള സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പരി. യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ സ്മരണാര്‍ത്ഥം തപാല്‍ വകുപ്പ് സ്‌പെഷ്യല്‍ പോസ്റ്റല്‍ കവര്‍ പുറത്തിറക്കി....

EDITORS CHOICE

ഷാനു പൗലോസ് കോതമംഗലം: യാക്കോബായ സുറിയാനി സഭയിലേക്ക് സന്യസ്ഥ വൈദീകനായി ഉയർത്തപ്പെട്ട ഫാ. ഗീവർഗീസ് വട്ടേക്കാട്ടിൻറെ ( ഫാ.ടോണി കോര ) പുത്തൻ കുർബ്ബാന ഇടവകപള്ളിയായ കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ...