Connect with us

Hi, what are you looking for?

CRIME

മദ്യവിൽപ്പന നടത്തി വന്നയാളെ എക്സൈസ് പിടികൂടി.

കോതമംഗലം : കോതമംഗലം താലൂക്കിലെ ചാത്തമാറ്റം കരകളിൽ മദ്യവിൽപ്പന നടത്തി വന്ന കോതമംഗലം താലൂക്ക് കടവൂർ വില്ലേജ് ഒറ്റകണ്ടം കരയിൽ പലേലിൽ വീട്ടിൽ ചോതി മകൻ വാസു (49/21) എന്നയാളെ കോതമംഗലം റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ ഷൈബുവും പാർട്ടിയും കൂടി അറസ്റ്റ് ചെയ്തു. ടിയാന്റെ കൈവശത്ത് നിന്നും 2.200 ലിറ്റർ മദ്യവും 680/- രൂപ വിൽപ്പന പണവും മൊബൈൽ ഫോണും കണ്ടെടുത്തു.

കോതമംഗലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ മജിസ്‌ട്രേറ്റ് 14 ദിവസം റിമാൻഡ് ചെയ്തു. പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ജോർജ് ജോസഫ്, പ്രിവന്റീവ് ഓഫീസർ പി പി ഹസ്സൈനാർ, സിവിൽ എക്സൈസ് ഓഫീസർ എ എം കൃഷ്ണകുമാർ, പി ബി മാഹിൻ എന്നിവർ ഉണ്ടായിരുന്നു.

You May Also Like

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...