Connect with us

Hi, what are you looking for?

NEWS

അവാർഡുകൾ വാരിക്കൂട്ടി വാരപ്പെട്ടി സർവീസ് സഹകരണ ബാങ്ക്.

കോതമംഗലം: അവാർഡുകൾ വാരിക്കൂട്ടി വാരപ്പെട്ടി സർവീസ് സഹകരണ ബാങ്ക്. കാർഷിക ഉൽപ്പന്നങ്ങളെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ആക്കി കയറ്റുമതി നടത്തിയതിന്റെ പേരിൽ സഹകരണ മന്ത്രിയുടെ ഇന്നവേഷൻ അവാർഡ്, എറണാകുളം ജില്ലയിലെ മികച്ച സഹകരണ സംഘത്തിനുള്ള അവാർഡ് എന്നീ അവാർഡുകൾ വാരപ്പെട്ടി സർവീസ് സഹകരണ ബാങ്ക് കരസ്ഥമാക്കി. അന്താരാഷ്ട്ര സഹകരണ ദിനത്തിൽ കോട്ടയം മാമൻ മാപ്പിള ഹാളിൽ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട മന്ത്രി വി എൻ വാസവൻ ഇന്നവേഷൻ അവാർഡ് വിതരണം ചെയ്തു. ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐഎഎസ്, കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ, സിപി ജോൺ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മല ജിമ്മി എന്നിവർ സംസാരിച്ചു.

എറണാകുളം കേരള ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുൻമന്ത്രി എസ് ശർമ 2019-20, 2020-21 എന്നീ വർഷത്തെ മികച്ച സംഘത്തിനുള്ള അവാർഡുകൾ വിതരണം . കേരള ബാങ്ക് ഡയറക്ടർ അഡ്വക്കേറ്റ് പുഷ്പാ ദാസ് അധ്യക്ഷത വഹിച്ചു. ജോയിന്റ്‌ രജിസ്റ്റർ സജി കർത്ത, വി എൻ ശശി, കെ എ ചാക്കോച്ചൻ എന്നിവർ സംസാരിച്ചു. ബാങ്ക് പ്രസിഡണ്ട് എം ജി രാമകൃഷ്ണൻ സെക്രട്ടറി ടി ആർ സുനിൽ എന്നിവരും ഭരണസമിതി അംഗങ്ങളും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. നാഷണൽ കോ ഓപ്പറേറ്റീവ് ഡെവലപ്മെൻറ് കോർപ്പറേഷന്റെ മികച്ച സംഘത്തിനുള്ള ദേശീയ പുരസ്കാരവും രണ്ടു മാസങ്ങൾക്കു മുമ്പ് വാരപ്പെട്ടി സഹകരണ ബാങ്കിന് ലഭിച്ചിരുന്നു.

You May Also Like

CHUTTUVATTOM

കോതമംഗലം:വാരപ്പെട്ടി മൈലൂർതടത്ത് ജനവാസ മേഖലയിൽ അനധിക്യതമായി ആരംഭിച്ച കള്ള് ഷാപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. മൈലൂർ തടത്ത് പ്രവർത്തിച്ചുകൊണ്ടിരുന്ന കള്ളു ഷാപ്പ് മാറ്റി സ്‌ഥാപിയ്ക്കാൻ ഏഴാം വാർഡിലെ മംഗലത്ത് അയ്യപ്പന്റെ വീട് വാടകക്ക് എടുക്കുകയായിരുന്നു....

NEWS

കോതമംഗലം: വാരപ്പെട്ടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്ക് താല്കാലിക അടിസ്ഥാനത്തിൽ ഡോക്ടറുടെ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ്, വിശദമായ ബയോഡാറ്റ എന്നിവ സഹിതം തിങ്കളാഴ്ച 11ന്കോതമംഗലം ബ്ലോക്ക്...

ACCIDENT

കോതമംഗലം – കോതമംഗലം, വാരപ്പെട്ടിയിൽ നിയന്ത്രണം വിട്ട കാർ ചായക്കട തകർത്തു.നിർത്താതെ പോയ വാഹനത്തിൻ്റെ ഉടമയെ പോലീസ് തിരിച്ചറിഞ്ഞതായി സൂചന. ഇന്നലെ അർദ്ധരാത്രിയാണ് നിയന്ത്രണം വിട്ട കാർ വൈദ്യുതപോസ്റ്റ് തകർത്ത് കടയിലേക്ക് പാഞ്ഞ്...

NEWS

കോതമംഗലം: വരപ്പെട്ടിയില്‍ മീന്‍ കുളത്തിലെ വലയില്‍ കുടുങ്ങിയ കൂറ്റന്‍ പെരുമ്പമ്പിനെ രക്ഷപെടുത്തി. കഴിഞ്ഞ രാത്രിയാണ് വാരപ്പെട്ടി കൊറ്റാനക്കോട്ടില്‍ ഷാജിയുടെ മീന്‍ കുളത്തിലെ വലയില്‍ കൂറ്റന്‍ പെരുമ്പാമ്പിനെ കുടുങ്ങിയ നിലയില്‍ കണ്ടത്. തുടര്‍ന്ന് 9...

NEWS

കോതമംഗലം: വാരപ്പെട്ടി സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലെ സ്റ്റോര്‍ റൂമില്‍ കുടുങ്ങിയ മരപ്പട്ടിയെ രക്ഷപെടുത്തി. വാരപ്പെട്ടിയിലെ ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ മരുന്നുകള്‍ സൂക്ഷിക്കുന്ന മുറിയില്‍ ഒളിച്ചിരിക്കുന്ന നിലയിലാണ് മരപ്പട്ടിയെ കണ്ടത്. ഇന്ന് രാവിലെ...

NEWS

കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് ആരോഗ്യ മേഖലയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി 2,3,4 വാര്‍ഡുകള്‍ പ്രവര്‍ത്തനപരിധിയില്‍ വരുന്നതും 3-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്നതുമായ ജനകീയ ആരോഗ്യ കേന്ദ്രത്തിന് 2025-26 വാര്‍ഷിക...

NEWS

വാരപ്പെട്ടി: പഞ്ചായത്തിലെ സർക്കാർ സ്കൂളുകൾക്ക് ഫർണിച്ചറുകൾ വിതരണം ചെയ്തു. വാരപ്പെട്ടി പഞ്ചായത്ത് വാർഷിക പദ്ധതിയിൽ പെടുത്തിയാണ് കോഴിപ്പിള്ളി, വാരപ്പെട്ടി ഇളങ്ങവം സർക്കാർ സ്കൂളുകൾക്കാണ് ക്ലാസ് മുറികളിലേക്കും ഓഫീസ് കൾക്കു മുള്ള ഫർണിച്ചറുകൾ വിതരണം...

NEWS

കോതമംഗലം :വാരപ്പെട്ടിയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.അമ്പലംപടി -വാരപ്പെട്ടി റോഡിൽ നടുക്കുടി പാലത്തിനടിയിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്.വെള്ളത്തിൽ കമഴ്ന്ന് കിടക്കുന്ന രീതിയിലാണ് മൃതദേഹം കിടന്നിരുന്നത്. ജീൻസും ടീ ഷർട്ടുമാണ് വേഷം. സ്ഥലത്തെത്തിയ...

NEWS

വാരപ്പെട്ടി: വാരപ്പെട്ടി പഞ്ചായത്തിലെ പിടവൂർ അംഗനവാടി പരിസരമാണ് പഞ്ചായത്ത് അംഗത്തിൻ്റെ നേതൃത്വത്തിൽ പിടവൂർഫിനിക്സ് ക്ലബ്ബിലെ അംഗങ്ങളായ യുവാക്കൾ കാടും പാലുകളും വെട്ടിമാറ്റി ശുചീകരിച്ചത്. അടുത്തിടെ ചിലയിടത്ത് അംഗനവാടി പരിസരം കാടുകയറി കിടന്നതിനാൽ അംഗനവാടിയി...

CHUTTUVATTOM

വാരപ്പെട്ടി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാരപ്പെട്ടി യൂണിറ്റ്29ാം മത് വാർഷികവും കുടുംബ മേളയും നടത്തി. വാരപ്പെട്ടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാരപ്പെട്ടി യൂണിറ്റ് 29ാം മത്...

NEWS

കോതമംഗലം: – വാരപ്പെട്ടി മഹാദേവ ക്ഷേത്രത്തിലെ മൂരി കുത്തി ഒരാൾ മരിച്ചു. വാരപ്പെട്ടി സ്വദേശി പദ്മകുമാർ (53)ആണ് മരിച്ചത്. ക്ഷേത്രത്തിൽ വളർത്തുന്ന മൂരിയായിരുന്നു. അമ്പല കമ്മിറ്റി അംഗമായിരുന്ന പദ്മകുമാറിനെ മൂരി തെങ്ങിനോട് ചേർത്ത്...

NEWS

കോതമംഗലം : വാരപ്പട്ടി സർവീസ് സഹകരണ ബാങ്കിന്റെ ഇളങ്ങവം ബ്രാഞ്ച് മന്ദിര ഉദ്ഘാടനം വ്യവസായ,നിയമ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു. ചടങ്ങിൽ ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു....

error: Content is protected !!