Connect with us

Hi, what are you looking for?

NEWS

അയ്യങ്കാളി ജയന്തി ദിനാചരണം കെ.പി. ബാബു ഉദ്ഘാടനം ചെയ്തു.

കോതമംഗലം: ഭാരതീയ ദളിത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മഹാത്മ അയ്യങ്കാളി ജയന്തി ദിനാചരണം കെ.പി.സി.സി. നിര്‍വാഹക സമതിയംഗം കെ.പി. ബാബു ഉദ്ഘാടനം ചെയ്തു. പൊതു വിദ്യഭ്യാസം സംരക്ഷിക്കുന്നതിനും പൊതുഇട വിനയോഗ സ്വാതന്ത്ര്യത്തിനും വേണ്ടി പടപൊരുതിയ മഹാനാണ് അയ്യങ്കാളിയെന്ന് യോഗം അനുസ്മരിച്ചു. പ്രസിഡന്റ് ശശി കുഞ്ഞുമോന്‍ അധ്യക്ഷനായി. അബു മൊയ്തീന്‍, എം.എസ്.എല്‍ദോസ്, റോയി കെ. പോള്‍, കെ.സി. അയ്യപ്പന്‍, പി.സി. ജോര്‍ജ്, ബേസില്‍ പിണ്ടിമന എന്നിവര്‍ പ്രസംഗിച്ചു.

You May Also Like