Connect with us

Hi, what are you looking for?

NEWS

കേരള പോലീസ് അസോസിയേഷൻ എറണാകുളം റൂറൽ 37-ാം ജില്ലാ സമ്മേളനം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.

കോതമംഗലം : കേരള പോലീസ് അസോസിയേഷൻ എറണാകുളം റൂറൽ 37-ാം ജില്ലാ സമ്മേളനത്തിൻ്റെ ഉദ്ഘാടനം കെ ജെ ജോർജ് ഫ്രാൻസിസ് നഗറിൽ(കലാ ഓഡിറ്റോറിയം)നടന്ന ചടങ്ങിൽ ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.കേരള പോലീസ് അസോസിയേഷൻ എറണാകുളം റൂറൽ ജില്ലാ പ്രസിഡന്റ്‌ റ്റി റ്റി ജയകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പോലീസ് മേധാവി കെ കാർത്തിക് ഐ പി എസ്,അഡീഷണൽ എസ് പി ലാൽജി കെ,മുവാറ്റുപുഴ ഡി വൈ എസ് പി മുഹമ്മദ്‌ റിയാസ്,പോലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ ഷിനോ ദാസ്,സംസ്ഥാന സെക്രട്ടറി കെ പി പ്രവീൺ,സംസ്ഥാന ജോയിന്റ് സെക്രട്ടറി ഇ വി പ്രദീപൻ,കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ ഔസേഫ്,കേരള പോലീസ് ഓഫീസേഴ്സ് കൊച്ചി സിറ്റി സെക്രട്ടറി പി ജി അനിൽകുമാർ,കേരള പോലീസ് അസോസിയേഷൻ കൊച്ചി സിറ്റി സെക്രട്ടറി പി ഡി ബൈജു,കേരള പോലീസ് ഓഫീസേഴ്സ് എറണാകുളം റൂറൽ ജില്ലാ സെക്രട്ടറി ബെന്നി കുര്യാക്കോസ്,കേരള പോലീസ് അസോസിയേഷൻ കെ എ പി ഒന്നാം ബറ്റാലിയൻ പ്രസിഡന്റ്‌ ശരത് എന്നിവർ സംസാരിച്ചു. മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയവരെ ചടങ്ങിൽ ആദരിച്ചു.

സ്വാഗത സംഘം ചെയർമാൻ ബിബിൽ മോഹൻ സ്വാഗതവും സ്വാഗത സംഘം കൺവീനർ ഷിയാസ് പി എ കൃതജ്ഞതയും പറഞ്ഞു.ജില്ലാ സെക്രട്ടറി എം എം അജിത് കുമാർ സംഘടന റിപ്പോർട്ടും ട്രഷറാർ സൂരജ് പി സി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.വിവിധ കലാ കായിക മത്സരത്തിൽ വിജയിച്ചവർക്ക് സമ്മാനം നൽകി.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....