Connect with us

Hi, what are you looking for?

CHUTTUVATTOM

നിയമസഭ അഷ്വറൻസ് കമ്മറ്റി ഇടുക്കി ജില്ലയിൽ സന്ദർശനം നടത്തി.

കോതമംഗലം : നിയമസഭ അഷ്വറൻസ് കമ്മിറ്റി(ഉറപ്പുകൾ സംബന്ധിച്ച നിയമസഭ സമിതി)ഇടുക്കി ജില്ലയിൽ സന്ദർശനം നടത്തി. നിയമസഭ അഷ്വറൻസ് കമ്മിറ്റി ടൂറിസം മേഖലകളിലുൾപ്പെടെയുള്ള മാലിന്യ നിർമ്മാർജ്ജന പ്രശ്നവുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള മേഖലകളിൽ സന്ദർശനം നടത്തി. മൂന്നാർ പഞ്ചായത്ത് ഹാളിൽ തെളിവെടുപ്പ് യോഗവും ചേർന്നു. ജില്ലയിലെ ജനപ്രതിനിധികൾ,വിവിധ വകുപ്പ് മേധാവികൾ ഉൾപ്പെടെയുള്ളവർ പഞ്ചായത്ത് ഹാളിൽ നടന്ന അഷുറൻസ് കമ്മിറ്റിയുടെ സിറ്റിങ്ങിൽ പങ്കെടുത്തു.

മാലിന്യ  നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ സംബന്ധിച്ച് യോഗം ചർച്ച ചെയ്തു. ഒരു മാസ കാലയളവിനുള്ളിൽ വീണ്ടും സമിതി യോഗം ചേർന്ന് വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാൻ തീരുമാനിച്ചു.യോഗത്തിൽ സമിതി ചെയർമാൻ കെ പി എ മജീദ് അധ്യക്ഷത വഹിച്ചു.എംഎൽഎമാരായിട്ടുള്ള എം മുകേഷ്,ആൻ്റണി ജോൺ,വാഴൂർ സോമൻ,കെ അൻസലൻ,സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവർ സിറ്റിങ്ങിന് നേതൃത്വം നൽകി.

You May Also Like

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...

NEWS

കോതമംഗലം : ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ പുതിയ ടെണ്ടർ ക്ഷണിക്കാൻ കിറ്റ്കോയ്ക്ക് നിർദ്ദേശം നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടി...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

error: Content is protected !!