Connect with us

Hi, what are you looking for?

NEWS

കേരള എഞ്ചിനീയറിങ്ങ് എൻട്രൻസ് പരീക്ഷയിൽ ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ 19-)0 റാങ്കും നേടിയ അലീന പോളിനെ അനുമോദിച്ചു.

കോതമംഗലം: കേരള എഞ്ചിനീയറിങ്ങ് എൻട്രൻസ് പ്രവേശന പരീക്ഷയിൽ റാങ്ക് പട്ടികയിൽ ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ 19-)0 റാങ്കും നേടി നാടിനു അഭിമാനമായി മാറിയ പുതുപ്പാടി കാരക്കുന്നം ചാത്തംകണ്ടത്തിൽ വീട്ടിൽ പോൾ വർഗീസ്,ഷെല്ലി പോൾ ദമ്പതികളുടെ മകൾ അലീന പോളിനെ അനുമോദിച്ചു. ആൻ്റണി ജോൺ എം എൽ എ അലീന പോളിൻ്റെ വീട്ടിൽ നേരിട്ടെത്തി മൊമൻ്റൊ സമ്മാനിച്ചു. ചടങ്ങിൽ സി പി ഐ എം ബ്രാഞ്ച് സെക്രട്ടറി ബിനു സ്കറിയ, ലൈജു പൗലോസ്,വിനു ജോർജ്,സി ഡി വർക്കി,ജയൻ വളവിൽ, എൽദോസ് പോൾ എന്നിവർ സന്നിഹിതരായിരുന്നു. തുടർച്ചയിലും ഇതു പോലെയുള്ള ആദരവുകളും,അംഗീകാരങ്ങളുമൊക്കെ അലീന പോളിന് നേടാൻ കഴിയട്ടെ എന്നും ചടങ്ങിൽ എം എൽ എ ആശംസിച്ചു.

You May Also Like