Connect with us

Hi, what are you looking for?

NEWS

കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളം കോൺഗ്രസ് (എം).

കൊച്ചി : ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം. എറണാകുളം ടെലിഫോൺ എക്സ്ചേഞ്ചിന് മുമ്പിൽ നടന്ന ധർണ്ണ സമരം ജില്ലാ പ്രസിഡണ്ട് ഷിബു തെക്കുംപുറം ഉദഘാടനം ചെയ്തു. കേന്ദ്ര സർക്കാരിൻ്റെ പുതിയ കാർഷിക നിയമം നടപ്പാക്കുന്നതോടെ കർഷകർ കേർപ്പറേറ്റുകളുടെ അടിമയാകും അദ്ദേഹം കൂട്ടി ചേർത്തു. അഡ്വ ജോസഫ് മണവാളൻ അധ്യക്ഷത വഹിച്ചു. കെവി വർഗ്ഗീസ്, ജിസൺ ജോർജ്, സുനിൽ ഈപ്പൻ, ജോബ് പുത്തിരിക്കൽ,ടോമി കുരിശുവീട്ടിൽ, ബോബി കുറുപ്പത്ത്, ജോയി നെല്ലിക്കുന്ന്, അഡ്വ രാജു വടക്കേക്കര, ജോഷ്വാ തായങ്കരി, ബേബി പൊട്ടനാനി, ജോൺസൺ ലോപ്പസ്സ, സന്തോഷ് വർഗീസ്, റോഷൻ ചാക്കപ്പൻ, സാജു പീറ്റർ,
തോമസ ആഞ്ഞിപറമ്പിൽ, ജോയി പാണ്ടിപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.

ജില്ലയിൽ നിയോജക മണ്ഡല കേന്ദ്രങ്ങളിൽ ഐക്യദാർഢ്യസമരം കോതമംഗലം റ്റി യു കുരുവിള ,മുവാറ്റുപുഴ ഫ്രാൻസിസ് ജോർജ്, പെരുമ്പാവൂർ ജോണി നെല്ലൂർ, അങ്കമാലി ജോസ് വള്ളമറ്റം , ആലുവ വിൻസെന്റ് ജോസഫ് ,കളമശ്ശേരി വര്ഗീസ് കോഴിക്കര , പറവൂർ ജിസൺ ജോർജ് , വൈപ്പിൻ ഡൊമിനിക് കാവുങ്ങൽ , കൊച്ചി വർഗീസ് കെ വി , തൃക്കാക്കര ജോണി അരീക്കാട്ടിൽ , തൃപ്പൂണിത്തുറ ഷൈസൺ മാങ്കുഴ , കുന്നത്തുനാട് സി കെ സത്യൻ , പിറവം ബേബി വട്ടക്കുന്നേൽ എന്നിവർ ധർണ്ണ ഉദ്ഘാടനം ചെയ്തു.

You May Also Like