Connect with us

Hi, what are you looking for?

AGRICULTURE

വാരപ്പെട്ടി പഞ്ചായത്തിൽ കേര ഗ്രാമം പദ്ധതി നടപ്പിലാക്കുന്നു.

കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിൽ തെങ്ങ് കൃഷി വികസനത്തിൻ്റെ ഭാഗമായി കേര ഗ്രാമം പദ്ധതി നടപ്പിലാക്കുമെന്ന് ആൻ്റണി ജോൺ എം എൽ എ അറിയിച്ചു. പഞ്ചായത്തിലെ തെങ്ങ് കൃഷി വികസനം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന ഒരു ബ്രഹത്തായ പദ്ധതിയാണ് കേര ഗ്രാമം പദ്ധതി. 250 ഹെക്ടർ സ്ഥലത്താണ് പദ്ധതി നടപ്പിലാക്കാൻ ഉദ്യേശിക്കുന്നത്. പഞ്ചായത്തിൽ നിലവിലുള്ള തെങ്ങ് കൃഷിയുടെ വിസ്തീർണ്ണം കണക്കാക്കി ബാക്കി വരുന്ന സ്ഥലത്ത് മറ്റ് പഞ്ചായത്തിലേക്ക് ഭാഗം ചെയ്ത് കൊടുത്ത് ആണ് പദ്ധതി നടപ്പിലാക്കുന്നത്. തെങ്ങിലെ ഉല്പാദനക്ഷമത വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് തുടർ 3 വർഷത്തേക്കാണ് പദ്ധതി നടപ്പിലാക്കുന്നത്.

തെങ്ങിന് തടം തുടക്കൽ,വളപ്രയോഗം,തെങ്ങിന്റെ മണ്ഡ വൃത്തിയാക്കൽ,ഇടവിള കൃഷി,കേടായ തെങ്ങ് വെട്ടിമാറ്റി പകരം തെങ്ങിൻ തൈ കൊടുക്കൽ,പമ്പ് സെറ്റ്, കിണർ,തെങ്ങ് കയറ്റ യന്ത്രം,മണ്ണിര കമ്പോസ്റ്റ് യൂണിറ്റ്,മൂല്യ വർദ്ധിത ഉൽപന്ന യൂണീറ്റ് അടക്കമുള്ള പ്രവർത്തികളാണ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നത്.പദ്ധതിക്കായി ഏകദേശം 70 ലക്ഷത്തോളം രൂപയാണ് ചെലവഴിക്കുന്നതെന്ന് എം എൽ എ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : വാരപ്പെട്ടി കവല – അമ്പലംപടി കൊച്ചി-ധനുഷ് കോടി ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാലം ഗതാഗതത്തിനായി തുറന്നു. കോതമംഗലം ആറിന് കുറുകെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പാലം ഗതാഗതത്തിനായി തുറന്നതോടെ വാരപ്പെട്ടി,...

NEWS

കോതമംഗലം : വാഴ വെട്ടി നശിപ്പിക്കപ്പെട്ട വാരപ്പെട്ടിയിലെ കർഷകൻ കെ ഒ തോമസിന് സാമ്പത്തിക സഹായം ആന്റണി ജോൺ എം എൽ എ വീട്ടിലെത്തി  കൈമാറി.കെ എസ് ഇ ബി ട്രാൻസ്മിഷൻ ഡയറക്ടർ...

NEWS

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ യുവകർഷകൻ പുതുപ്പാടി ഇളങ്ങവം കാവുംപുറത്ത് അനീഷിന്റെ കൃഷിയിടത്തിൽ ഉണ്ടായിരുന്ന വിളവെടുപ്പിന് പാകമായി വരുന്ന വാഴകൾ വെട്ടി നശിപ്പിച്ച നടപടി നീതികരണമില്ലാത്തതാണെന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് അഡ്വ: റോണി...

error: Content is protected !!