Connect with us

Hi, what are you looking for?

NEWS

പുന്നെക്കാട്‌ കവലയുടെ വികസനം സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സായാഹ്ന നിൽപ്പ് സമരം നടത്തി.

കോതമംഗലം : UDF കീരംപാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന നിൽപ്പ് സമരം നടത്തി. കീരംപറപഞ്ചായത്തിലെ പുന്നേക്കാട് കവല വികസനവുമായി ബന്ധപ്പെട്ട് കീരംപാറ മണ്ഡലം UDF കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ നിൽപ്പുസമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. PAM ബഷീർ ഉത്ഘാടനം ചെയ്തു. UDF കീരംപാറ മണ്ഡലം ചെയർമാൻ ശ്രീ.ബിനോയി പീറ്റർ മഞ്ഞുമ്മേക്കുടിയിൽ അദ്ധ്വഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി : റാണിക്കുട്ടി ജോർജ്ജ് . ബ്ലോക്ക് മെമ്പർമാരായ ജോമി തെക്കേക്കര . ജെയിംസ് കോറമ്പേൽ UDF കൺവീനർ PAമാമച്ചൻ.സെക്രട്ടറി ജോജി സ്കറിയ ഗ്രാമ പഞ്ചായത്ത് മെമ്പർമാർ , UDF നേതാക്കളായ ശ്രീ : അജി എൽദോസ് റെജി മത്തായി, ബെന്നി മാത്യു, എൽദോസ് വർഗീസ് തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

എത്രയും പെട്ടെന്ന് നിർത്തിയിട്ടിരിക്കുന്ന പണി പുനരാരംഭിക്കണമെന്നും,നിലവിലെ ഇലക്ട്രിക് പോസ്റ്റ്റും, വാട്ടർ പൈപ്പും . സൈഡിലേക്ക് മാറ്റി സ്ഥാപിക്കുകയും . എസ്റ്റിമേറ്റിൽ പറത്തിരിക്കുന്ന പ്രകാരം നിലവിലുളള റോഡിന്റെ അതേ ലെവലിൽത്തന്നെ പൊളിച്ചിട്ടിരിക്കുന്ന സ്ഥലം പൊക്കി പണിത് സഞ്ചാരയോഗ്യമാക്കണമെന്നും UDF ആവശ്യപ്പെട്ടു. ഇല്ലാത്ത പക്ഷം കൂടുതൽ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും സമരത്തിൽ സംസാരിച്ചവർ പറഞ്ഞു.

You May Also Like

ACCIDENT

കോതമംഗലം : ചേലാട് നാടോടി പാലത്ത് കോഴിവണ്ടി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. മാലിപ്പാറ ഭാഗത്ത് നിന്നും ചേലാട് ഭാഗത്തേക്ക് വരികയായിരുന്ന...

NEWS

കോതമംഗലം : ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി- കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.ആന്റണി ജോൺ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പ്ലാന്റേഷനിലും ജനവാസ മേഖലയിലുമടക്കം ഭീതി സൃഷ്ടിക്കുന്ന കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാവിലെ ഏഴു മണി മുതൽ തന്നെ നാട്ടുകാരും വനം വകുപ്പും സംയുക്തമായിട്ടാണ്...

NEWS

ബൈജു കുട്ടമ്പുഴ കീരംപാറ :പുന്നേക്കാട് തമ്പടിച്ച കാട്ടാനക്കൂട്ടങ്ങളെ തുരുത്താനുള്ള ഉദ്യമത്തിന് തുടക്കം. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് പ്ലാന്റേഷനിൽ തമ്പടിച്ചിട്ടുള്ള കാട്ടാന കൂട്ടങ്ങളെ തുരുത്താൻ കോതമംഗലം ഫോറസ്റ്റ് ബിഎസ് സംഘങ്ങളും ശ്രമം നടത്തി. രണ്ട്...