കോതമംഗലം – ചേലാട് ജംഗ്ഷനിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകുന്നു. കോതമംഗലം മുനിസിപ്പാലിറ്റിയും, പിണ്ടിമന പഞ്ചായത്തും,കീരംപാറ പഞ്ചായത്തും അതിർത്തി പങ്കിടുന്ന പ്രധാന ജംഗ്ഷനാണ് ഇത്. കൂടാതെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും, ആരാധനാലയങ്ങളും നിലകൊള്ളുന്ന പ്രദേശം കൂടിയാണ്.
പ്രസ്തുത പ്രദേശത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിനായി ചേലാട് മാലിപ്പാറ റോഡിന് കുറുകെ കലുങ്കും, കാനയും നിർമ്മിച്ചും, ഐറിഷ് വർക്കുകളും പൂർത്തീകരിച്ച് പാർക്കിങ്ങ് ഏരിയയിലെ വെള്ളം തോട്ടിലേക്ക് ഒഴുക്കി വിടുന്നതാണ് പദ്ധതി. ഈ പ്രവർത്തിക്കായി 20 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളതെന്നും, പദ്ധതി വേഗത്തിൽ പൂർത്തീകരിക്കുമെന്നും ആന്റണി ജോൺ എംഎൽഎ അറിയിച്ചു.