Connect with us

Hi, what are you looking for?

CRIME

കാപ്പ ചുമത്തി നാടു കടത്തിയയാളെ മയക്കുമരുന്നുമായി പിടികൂടി.

പെരുമ്പാവൂർ : കാപ്പ ചുമത്തി നാടു കടത്തിയ പ്രതിയെ എം.ഡി.എം.എ മയക്കുമരുന്നുമായി പിടികൂടി. കൊമ്പനാട് ക്രാരിയേലി മാനാംകുഴി വീട്ടിൽ ലിന്‍റോ (24) നെയാണ് കുന്നത്തുനാട് പോലിസ് പിടികൂടിയത്. നിരവധി ക്രിമനൽ കേസിൽ പ്രതിയായ ഇയാളെ കാപ്പ ചുമത്തി ഒരു വർഷത്തേക്ക് റൂറൽ ജില്ലയിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയിൽ കഴിഞ്ഞ ഡിസംബറിലാണ് നാടുകടത്തിയത്. ഇത് ലംഘിച്ച് മയക്കുമരുന്നു മായി ലിന്‍റോ ജില്ലക്കകത്ത് പ്രവേശിക്കുകയായിരുന്നു. പള്ളിക്കര വെമ്പിള്ളി ഭാഗത്ത് ഇയാളുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ .കാർത്തിക്കിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പ്രത്യേക അന്വേഷണസംഘം രാത്രി വീട് വളഞ്ഞ് പിടികൂടുകയായിരുന്നു.

നരഹത്യാശ്രമം, അടിപിടി, കവർച്ച, മാരകായുധം കൈവശം വയ്ക്കൽ തുടങ്ങി നിരവധി കേസുകൾ ഇയാളുടെ പേരിലുണ്ട്. എസ്.പി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ എ.എസ്.പി അനുജ് പൽവാൽ, ഇൻസ്പെക്ടർ വി.ടി ഷാജൻ, എസ്.ഐമാരായ എം.പി.എബി, കെ.ടി. ഷൈജൻ, എ.എസ്.ഐ കെ.കെ സുരേഷ് കുമാർ, എസ്.സി.പി.ഒ മാരായ പി.എ അബ്ദുൾ മനാഫ്, കെ.എൻ അജിൽ കുമാർ, ടി.എ അഫ്സൽ, എഡ്വിൻ ജോസഫ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

error: Content is protected !!