Connect with us

Hi, what are you looking for?

CHUTTUVATTOM

കാലടി പാലത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ വേഗത്തിൽ ആകുവാൻ ഉന്നതതല യോഗം.

പെരുമ്പാവൂർ: ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി കേരളത്തിലെ ഒരു പ്രധാന തീർത്ഥാടക കേന്ദ്രമാണ്. പെരുമ്പാവൂരിനും അങ്കമാലിക്കും ഇടയിൽ എം.സി. റോഡിന്‌ അരികിലായാണ്‌ കാലടി പട്ടണം സ്ഥിതി ചെയ്യുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവും സംസ്കൃത സർവകലാശാലയും ഒട്ടേറെ വിനോദ സഞ്ചാര പ്രാധാന്യമുള്ള  കാലടി നേരിടുന്ന ഏറ്റവും വലിയ പ്രശ്നം വൻ ഗതാഗതക്കുരുക്കും  നിലവിലുള്ള ശ്രീശങ്കര പാലത്തിന്റെ  ശോചനീയാവസ്ഥയും ആണ്. എംസി റോഡിലെ  ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് ആവശ്യമായി ഒക്കൽ ഗ്രാമപഞ്ചായത്തിനെയും കാലടി ഗ്രാമപഞ്ചായത്തിനേയും ബന്ധിപ്പിച്ചുകൊണ്ട് ഒരു സമാന്തര പാലമാണ് ഇതിനോടകം നിർദ്ദേശിച്ചത്  കൂടാതെ മറ്റു സാധ്യതകളും പരിശോധിച്ചു വരുന്നു.

സമാന്തര പാലവും  ബൈപാസ് റോഡും നടപ്പിലാക്കിയാൽ മാത്രമേ വർദ്ധിച്ചുവരുന്ന യാത്രാക്ലേശത്തിന് പരിഹാരം കാണാൻ കഴിയൂ. ദിനംപ്രതി ആയിരക്കണക്കിന് ആളുകളും വാഹനങ്ങളും കടന്നുപോകുന്ന പുതിയ പാലത്തിന്റെ നിർമാണപ്രവർത്തനങ്ങൾ  വേഗത്തിലാക്കാൻ പെരുമ്പാവൂർ എംഎൽഎ  എൽദോസ് പി കുന്നപ്പിള്ളി  നിരവധിതവണ  നിയമസഭയിൽ സബ്മിഷൻ ഉന്നയിക്കുകയും തുക വകയിരുത്തുകയും ചെയ്തതാണ്  നാളിതുവരെയും യാതൊരുവിധ നിർമാണപ്രവർത്തനങ്ങൾ തുടങ്ങാത്ത സാഹചര്യത്തിൽ വീണ്ടും ഈ പ്രശ്നങ്ങൾ      ഉന്നയിച്ചുകൊണ്ട്  പെരുമ്പാവൂർ എംഎൽഎ എൽദോസ്  കുന്നപ്പള്ളി, അങ്കമാലി എംഎൽഎ  റോജി എം ജോൺ, ആലുവ എംഎൽഎ അൻവർ സാദത്ത് എന്നിവരുടെ ആവശ്യപ്രകാരം   അവലോകനയോഗവും  കാലടി പാലത്തിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് സന്ദർശനവും നടന്നു. കാലടി സമാന്തര പാലം  സംബന്ധിച്ചുള്ള  തടസ്സങ്ങൾക്ക്  പരിഹാരം കാണുന്നതിനു വേണ്ടിയുള്ള  തുടർ ചർച്ചകൾക്കായി ഉന്നതതലയോഗം തിരുവനന്തപുരത്ത് വിളിക്കാൻ തീരുമാനിച്ചു.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിലെ മേക്കപ്പാല പ്രദേശത്തെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നൽകിയ...