Connect with us

Hi, what are you looking for?

CHUTTUVATTOM

ടൗണ്‍ ഹാളിനും സ്റ്റേഡിയത്തിനുമായി കാത്തിരിപ്പ് മാത്രം

കോതമംഗലം: കോതമംഗലം നഗരസഭയുടെ രൂപീകരണത്തിന് ശേഷം അവതരിപ്പിക്കപ്പെട്ട ബജറ്റുകളില്‍ ബഹുഭൂരിപക്ഷത്തിലും ഇടം നേടിയ പദ്ധതിയാണ് നഗരസഭ ടൗണ്‍ ഹാള്‍. അതുപോലെ തന്നെയാണ് സ്റ്റേഡിയം പദ്ധതിയും. ബജറ്റ് തയ്യാറാക്കുന്നവര്‍ കണ്ണടച്ച് ടൗണ്‍ ഹാളും വകയിരുത്തിയ ഫണ്ടും പതിവായി എഴുതി ചേര്‍ക്കുമായിരുന്നു. പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും ബജറ്റ് രേഖകളില്‍ നിന്ന് മോക്ഷം നേടാന്‍ ടൗണ്‍ഹാള്‍, സ്റ്റേഡിയം പദ്ധതികള്‍ക്ക് കഴിഞ്ഞിട്ടില്ല. സ്വന്തമായി ഓഡിറ്റോറിയമോ സ്റ്റേഡിയമോ ഇല്ലാത്ത അപൂര്‍വം നഗരസഭകളില്‍ ഒന്നാണ് കോതമംഗലം. പൊതുപരിപാടികള്‍ നടത്താന്‍ അന്യരെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്.

തെരഞ്ഞെടുപ്പിന് ശേഷംഅധികാരത്തിലെത്തിയ കൗണ്‍സിലുകള്‍ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കും എന്ന പ്രഖ്യാപനം നടത്തുന്നത് ഒരു ആചാരമായി മാറി. മാസങ്ങള്‍ക്ക് മുമ്പ് അധികാരത്തിലെത്തിയ നിലവിലെ കൗണ്‍സിലും ടൗണ്‍ഹാള്‍ നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ടൗണ്‍ ഹാള്‍ നിര്‍മ്മാണത്തിനുള്ള സ്ഥലം നഗരസഭക്ക് ഉണ്ട്. സ്റ്റേഡിയം നിര്‍മ്മിക്കണമെങ്കില്‍ സ്ഥലം കണ്ടെത്തണം.

ടൗണ്‍ ഹാള്‍ നിര്‍മ്മിക്കുന്നതിന് കുരൂര്‍ തോടിന്റെ കരയില്‍ മൂന്നേക്കര്‍ സ്ഥലം സ്വകാര്യവ്യക്തിയില്‍ നിന്ന് ഏറ്റെടുത്തതാണ്. കാല്‍നൂറ്റാണ്ടായിട് ഇത് വെറുതെകിടക്കുന്നു. 2011 ല്‍ അധികാരത്തിലെത്തിയ കൗണ്‍സില്‍ നബാര്‍ഡ് വായ്പ ഉപയോഗിച്ച് ടൗണ്‍ ഹാള്‍ നിര്‍മ്മിക്കുന്നതിനായി നടത്തിയ ശ്രമം അവസാനഘട്ടത്തില്‍ എത്തിയിരുന്നു. കുരൂര്‍തോട് വഴിതിരിച്ചുവിടുന്നത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന വാദവുമായി എല്‍ഡിഎഫ് സമരരംഗത്തിറങ്ങിയതോടെ നടപടികള്‍ വഴിമുട്ടി.

രണ്ടാം പിണറായി സര്‍ക്കാര്‍ നടത്തിയ നവകേരള സദസുമായി ബന്ധപ്പെട്ട് മുഴുവന്‍ നിയോജകമണ്ഡലങ്ങളിലും പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. കോതമംഗലത്ത് അനുവദിച്ചത് ടൗണ്‍ഹാള്‍ ആയിരുന്നു. ഏഴ് കോടി രൂപയുടെ പ്രഖ്യാപനമാണ് ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കൗണ്‍സിലിന്റെകാലത്ത് ചില നടപടികള്‍ ആരംഭിച്ചിരുന്നു. ഡിപിആര്‍ തയ്യാറാക്കി കിഫ്ബിക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് അന്നത്തെ ഭരണനേതൃത്വം അവകാശപ്പെട്ടത്. എല്‍ഡിഎഫ് നേതൃത്വം നല്‍കിയ കഴിഞ്ഞ കൗണ്‍സില്‍ തയ്യാറാക്കിയ ഡിപിആര്‍ പ്രകാരമുള്ള ടൗണ്‍ ഹാള്‍ നിര്‍മ്മാണം പ്രായോഗികമല്ലെന്നാണ് ഇപ്പോഴത്തെ യുഡിഎഫ് കൗണ്‍സിലിന്റെ നിലപാട്. കോതമംഗലത്തിന്റെ സാദ്ധ്യതകളും വായ്പാതിരിച്ചടവിനുള്ള പ്രാപ്തിയും അനുസരിച്ച് പുതിയ ഡിപിആര്‍ തയ്യാറാക്കാനാണ് ആലോചന.

 

You May Also Like

ACCIDENT

കോതമംഗലം: നേര്യമംഗലം ചെമ്പന്‍കുഴിയിൽ ഇന്നലെ രാത്രി എത്തിയ കാട്ടുകൊമ്പന്‍ നാട്ടുകാരെ ഭീതിയിലാഴ്‌ത്തി. ആര്‍.ആര്‍.ടി. എത്തി ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം വെടിവച്ച് കൊമ്പനെ വനത്തില്‍ കയറ്റിയതോടെയാണ് ജനത്തിന് ആശ്വാസമായത്. പെരിയാര്‍ കടന്നെത്തിയ കൊമ്പന്‍...

CHUTTUVATTOM

കോതമംഗലം: ഡ്രൈഡേയിൽ മദ്യവിൽപ്പന നടത്തിയ സ്‌ത്രി അടക്കം രണ്ട് പേർ വ്യത്യസ്‌ത കേസുകളിൽ അറസ്റ്റിലായി. എക്സൈസ് പരിശോധനയിൽ വീട്ടിൽ മദ്യ വില്പന നടത്തിവന്ന പിണ്ടിമന ആമല തടത്തിൽ പുത്തൻപുര ശ്രീകല സുരേഷ് (40)യെ13.5...

CHUTTUVATTOM

കോതമംഗലം: എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റതിന്റെ നൂറാം ദിനത്തില്‍ കോതമംഗലം എംഎല്‍എ ഷിബു തെക്കുംപുറം ഒരുക്കുന്ന വിര്‍ച്വല്‍ ഓഫീസ് – എംഎല്‍എ കണക്റ്റ് ശനിയാഴ്ച പ്രവര്‍ത്തനം ആരംഭിക്കും. ഉച്ചകഴിഞ്ഞ് 3ന് എംഎല്‍എ ഓഫീസില്‍...

CHUTTUVATTOM

കോതമംഗലം: ഓണാഘോഷത്തിന്റെ ഭാഗമായി വര്‍ണാഭമായ ദീപാലങ്കാരങ്ങളാല്‍ അണിഞ്ഞൊരുങ്ങിയ ഭൂതത്താന്‍കെട്ട് ഡാമും പരിസരവും സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണമായി. കോതമംഗലത്ത് പൊളിഓണം പരിപാടികള്‍ക്ക് ഞായറാഴ്ച സമാപനമാകും. പ്രകൃതിഭംഗിയുടെ മാറ്റുകൂട്ടാന്‍ പശ്ചാത്തലമൊരുക്കിയ ദീപക്കാഴ്ചകള്‍ കാണാന്‍ ദിവസവും നിരവധി...

CHUTTUVATTOM

കോതമംഗലം:  എസ്എന്‍ഡിപി കോതമംഗലം ടൗണ്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം നടത്തി. ടൗണില്‍ നടത്തിയ രഥ ഘോഷയാത്രയെ തുടര്‍ന്ന് സംഘടിപ്പിച്ച ജയന്തി സമ്മേളനം ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

  കോതമംഗലം: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ഉച്ച നീചത്വം അനുഭവിച്ചവരുടെയും ക്ഷേമ ഐശ്വര്യത്തിന് മുന്നണി പോരാളിയായിരുന്നു നവോത്ഥാന നേതാവ് മഹാത്മ അയ്യങ്കാളി എന്ന് ഷിബു തെക്കുംപുറം എംഎല്‍എ. എസ്‌സി എസ്ടി കോ കോഡിനേഷന്‍ കോതമംഗലം നിയോജക...

CHUTTUVATTOM

കോതമംഗലം: ചെറുവട്ടൂര്‍ പുള്ളായത്ത് പരേതനായ മൈതീന്റെ ഭാര്യ നബീസ(74) നിര്യാതയായി. കബറടക്കം നടത്തി. പരേത ചെറുവട്ടൂര്‍ വാളാരിയില്‍ കുടുംബാഗമാണ്. മക്കള്‍: സുള്‍ഫിക്കര്‍, നാസര്‍, ഡോ. സലാം (ദുബൈ), ഫാത്തിമ , ഖദിജ (...

CHUTTUVATTOM

കോതമംഗലം: ഷിബു തെക്കുംപുറം എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പൊളി ഓണം 2026 ന്റെ ഭാഗമായി ഒരുക്കിയ ഓണനിലാവ് പരിപാടികൾക്ക് വർണാഭമായ തുടക്കം. കലാഭവൻ പ്രജോദ്, സംവിധായകൻ എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന് ഓണനിലാവ്...

CHUTTUVATTOM

കോതമംഗലം: യുഡിഎഫ് സര്‍ക്കാരിന്റെ നൂറുദിനം കോതമംഗലത്ത് ജനക്ഷേമത്തിന്റെ നൂറുദിനങ്ങളായി യുഡിഎഫ് ആഘോഷിച്ചു. എംഎല്‍എ ഓഫീസില്‍ നടന്ന ചടങ്ങില്‍ കേക്ക് മുറിച്ച് ആഘോഷിച്ചു. ജനക്ഷേമം, വികസനം, സാമൂഹിക സുരക്ഷ എന്നിവയ്ക്ക് ഊന്നല്‍ നല്‍കി ആദ്യ...

CHUTTUVATTOM

കോതമംഗലം : കോതമംഗലം സുമംഗല ഫിലിം സൊസൈറ്റിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന രാജ്യാന്തര ചലച്ചിത്ര മേള 12,13 തീയതികളിൽ. കോതമംഗലം പൊതുമരാമത്ത് റസ്റ്റ്‌ ഹൗസ് ഹാളിൽ രാവിലെ 9മുതൽ രാത്രി...

CHUTTUVATTOM

കോതമംഗലം: മുണ്ടയ്ക്കല്‍ തരകന്‍ ഫാമിലി ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ ഓണാഘോഷത്തോടൊപ്പം ഷിബു തെക്കുംപുറം എംഎല്‍എക്ക് സ്വീകരണം നല്‍കി. പ്രസിഡന്റ് അഡ്വ. പോള്‍ മുണ്ടയ്ക്കല്‍ പൊന്നാട അണിയിച്ച് എംഎല്‍എയെ സ്വീകരിച്ചു. എംഎല്‍എ ഓണാഘോഷം ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

കോതമംഗലം: പിണ്ടിമന തിരുമേനിപടി പരേതനായ ഇലത്തിക്കമാലിയില്‍ കുമാരന്‍ നായരുടെ ഭാര്യ സാവിത്രിയമ്മ (98) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച 12 മണിക്ക് പിണ്ടിമന വീട്ടുവളപ്പില്‍. പരേത കാലാമ്പൂര്‍ തുറുവക്കല്‍ കുടുംബാഗമാണ്. മക്കള്‍: ഇ.കെ.പി നായര്‍...

error: Content is protected !!