Connect with us

Hi, what are you looking for?

CHUTTUVATTOM

ജവാന് വീര്യം കൂടുതൽ ; വിൽപന അടിയന്തരമായി നിർത്താൻ ഉത്തരവ്.

കോതമംഗലം : രാസപരിശോധനയിൽ ‘ജവാൻ’ ബ്രാൻഡ് മദ്യത്തിന് വീര്യം കൂടുതലാണെന്നു കണ്ടെത്തിയതോടെ ജൂലൈ 20 ന് ഉൽപാദിപ്പിച്ച മൂന്നു ബാച്ച് മദ്യത്തിന്റെ വിൽപന അടിയന്തരമായി നിർത്താൻ എക്സൈസ് വകുപ്പിന്റെ ഉത്തരവ്. സാംപിൾ പരിശോധനയിൽ മദ്യത്തിന്റെ വീര്യം 39.09% v/v, 38.31% v/v, 39.14% v/v ആണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് 245, 246, 247 എന്നീ ബാച്ചുകളിലെ മദ്യത്തിന്റെ വിൽപന മരവിപ്പിച്ചത്.

കോഴിക്കോട് മുക്കത്തെ ഒരു ബാറിൽ നിന്നും കഴിഞ്ഞ ആഴ്ച മദ്യം കഴിച്ചവർക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെത്തുടർന്ന് എക്‌സൈസിൽ പരാതി നൽകിയത് ആണ് വഴിത്തിരിവ് ആയത്. തുടർന്ന് രണ്ട് കുപ്പികള്‍ പിടിച്ചെടുത്ത എക്സൈസ് ഉദ്യോഗസ്ഥര്‍ ഇത് പരിശോധനക്കായി ലാബിലേക്ക് അയച്ചു.

42.18% ഈതൈൽ ആൽക്കഹോൾ മാത്രം ഉണ്ടാകേണ്ട സ്ഥാനത്തു 62.51 % ആല്‍ക്കഹോളിന്‍റെ അളവ്. ഇതുസംബന്ധിച്ച് എല്ലാ ഡിവിഷനുകളിലെയും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാർക്ക് എക്സൈസ് കമ്മിഷണർ അറിയിപ്പ് നൽകി. കേരള സർക്കാരിന് കീഴിലെ ട്രാവൻകൂർ ഷുഗേർസ് ആൻഡ് കെമിക്കൽസ് ലിമിറ്റഡാണ് ജവാൻ മദ്യത്തിന്റെ നിർമാതാക്കൾ.

You May Also Like