Connect with us

Hi, what are you looking for?

CHUTTUVATTOM

പൊങ്ങൻചുവട് ആദിവാസി കോളനിയിൽ പച്ചക്കറി കിറ്റുകൾ എത്തിച്ചു നൽകി

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിലെ പൊങ്ങൻചുവട് ആദിവാസി കോളനിയിൽ മുഴുവൻ കുടുംബങ്ങൾക്കും പച്ചക്കറി കിറ്റുകൾ എത്തിച്ചു നൽകി. അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുൻകൈ എടുത്തു യൂത്ത് കോണ്ഗ്രസ് വട്ടയ്ക്കാട്ടുപടി യൂണിറ്റിന്റെ സഹായത്തോടെയാണ് കിറ്റുകൾ നൽകിയത്. ഏകദേശം 720 കിലോ പച്ചക്കറികൾ 120 കുടുംബങ്ങൾക്കായി നൽകി. മനസ് കൊണ്ട് ഒരുമിച്ചു പെരുമ്പാവൂർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സഹായ കിറ്റുകൾ എത്തിച്ചു നൽകിയത്.

എൽദോസ് കുന്നപ്പിള്ളി എം.എൽ.എ വിതരണം നിർവഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.പി വർഗീസ്, എൽദോ ചെറിയാൻ, ബാവാകുഞ്ഞ് കെ.എ, അൻസാർ ഇ.എൻ, മുജീബ് കെ.കെ, ഫിനാസ് സി.ആർ, അജാസ്, മുഹമ്മദ്, മക്കാർ, ട്രൈബൽ ഓഫിസർ അനിൽ കുമാർ, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...