Connect with us

Hi, what are you looking for?

CHUTTUVATTOM

മാനവമൈത്രി സംഗമം 2026 സംഘടിപ്പിച്ചു

കോതമംഗലം: മനുഷ്യര്‍ക്കിടയിലെ ജാതിമത ചിന്തകള്‍ക്കതീതമായി സ്‌നേഹവും സമാധാനവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ മാനവമൈത്രി സംഗമം 2026 സംഘടിപ്പിച്ചു. കവളങ്ങാട് പാച്ചേറ്റി സൂഫി സെന്ററില്‍ നടന്ന മാനവ മൈത്രി സംഗമം ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.മാഗ്‌സ് പ്രസിഡന്റ് ഹസ്രത്ത് ഖ്വാജാ സയ്യിദ് മുഹമ്മദ് യൂനുസ് ഷാഹ് ഖാദിരി അല്‍ചിശ്ത്തി ഇഫ്തിഖാരി സിദ്ധീഖ് പീര്‍ (അ.അ) അധ്യക്ഷത വഹിച്ചു.പാച്ചേറ്റി സെന്റ് ജോര്‍ജ്ജ് ചാപ്പല്‍ വികാരി ഫാ. ബേസില്‍ മാത്യൂ അനുഗ്രഹ പ്രഭാഷണം നടത്തി.

കവളങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോര്‍ജ്ജ് അരി വിതരണം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് ജോബി ജേക്കബ്, വാര്‍ഡ് മെമ്പര്‍ ബിന്‍സണ്‍ മാത്യു, കളമശ്ശേരി നഗരസഭ കൗണ്‍സിലര്‍ കെ. എ. റിയാസ്, ഐഎന്‍എല്‍ കോട്ടയം ജില്ല സെക്രട്ടറി കെ. എച്ച്. സിദ്ധീഖ് ഷാഹ്, കവളങ്ങാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് യാസര്‍ മുഹമ്മദ്,സിപിഐ കോതമംഗലം മണ്ഡലം കമ്മിറ്റി സെക്രട്ടറി പി. റ്റി. ബെന്നി, അമ്പികാപുരം ശ്രീഭഗവതി ക്ഷേത്രം സെക്രട്ടറി സി. എ. വാസു,നേര്യമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ട്രഷറര്‍ തങ്കച്ചന്‍,കളമശ്ശേരി കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി കെ. യു. സിയാദ്, കവളങ്ങാട് പൗരസമിതി പ്രസിഡന്റ് പീറ്റര്‍ പള്ളശേരി,എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ കെ. എ. യൂസുഫ് പല്ലാരിമംഗലം,മാഗ്സ് ലീഗല്‍ അഡൈ്വസര്‍മ്മാരായ അഡ്വ.മുസൈന യൂനുസ്ഷാഹ്, അഡ്വ: നിമ്മി മിന്‍സാര്‍, മിസ് രിയ അഷ്റഫ് ഷാഹ് എന്നിവര്‍ പങ്കെടുത്തു.മാഗ്സ് സെക്രട്ടറി അബുല്‍ കലാം ആസാദ് ഷാഹ് ഖാദിരി ചിശ്ത്തി (ഹാദി പീര്‍) സ്വാഗതവും രക്ഷാധികാരി ജിന്‍സാര്‍ ചിശ്ത്തി നന്ദിയും രേഖപ്പെടുത്തി.

സൂഫി വര്യന്‍ സുല്‍ത്താനുല്‍ ഹിന്ദ് ഖ്യാജാ മുഈനുദ്ദീന്‍ ചിശ്ത്തി (റ) തങ്ങളുടെ 814-ാമത് അജ്മീര്‍ ഉറൂസും, മാഗ്സ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ 14-ാമത് വാര്‍ഷികവും മാനവമൈത്രി സംഗമം 2026 നോടനുബന്ധിച്ച് സംഘടിപ്പിച്ചു.ബാനിയേ സില്‍സില സിന്ദാനവാസ് താജുസ്സാലിക്കീന്‍ ഹസ്രത്ത് ഖ്വാജാ ശൈഖ് മുഹമ്മദ് അബ്ദുള്‍ റഹ്‌മാന്‍ ഷാഹ് ഖാദിരി ചിശ്ത്തി ഇഫ്തിഖാരി നുറാനി പീര്‍ സിന്ദാനവാസി (മ.അ), ഷഹ്‌സാദേ സില്‍സില സിന്ദാനവാസ് ഹസ്രത്ത് ഖ്വാജാ ശൈഖ് മുഹമ്മദ് ഖദീറള്ളാഹ് ഷാഹ് ഖാദിരി ചിശ്ത്തി ഇഫ്തിഖാരി സമദാനി പീര്‍ (മ.അ), ഹസ്രത്ത് ഖ്വാജാ സയ്യിദ് മുഹമ്മദ് യൂനുസ് ഷാഹ് ഖാദിരി അല്‍ചിശ്ത്തി ഇഫ്തിഖാരി സിദ്ധീഖ് പീര്‍ (അ.അ), സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ഹൈദ്രോസി എന്നിവര്‍ അജ്മീര്‍ മൗലിദ് പാരായണത്തിന് നേതൃത്വം നല്‍കി.

 

You May Also Like

NEWS

  കോതമംഗലം: കോതമംഗലം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണ്‍ കോഴിപ്പിള്ളി ഗവ. എല്‍പി സ്‌കൂള്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. ഭാര്യ സ്റ്റെഫിയോടൊപ്പമെത്തിയാണ് ആന്റണി ജോണ്‍ വോട്ട് രേഖപ്പെടുത്തിയത്. എല്‍ഡിഎഫ് വന്‍ വിജയം...

CHUTTUVATTOM

കോമംഗലം: വന്യമൃഗ, വികസന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി കോതമംഗലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു തെക്കുംപുറത്തിന്റെ തെരഞ്ഞെടുപ്പ് പര്യടനം. ആറാം ദിന പര്യടനം മാമലക്കണ്ടത്ത് യുഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഇബ്രാഹിം...

NEWS

കോതമംഗലം:നാടിന്റെ വികസന നായകൻ ആന്റണി ജോണിന് പിണ്ടിമന കോട്ടപ്പടി പഞ്ചായത്തുകളിൽ ലഭിച്ചത് ഉജ്ജ്വല സ്വീകരണം.ജനമനസ്സിൽ ആഴത്തിൽ വേരുറച്ച ആത്മബന്ധത്തിന്റെ ഉത്തമ ഉദാഹരണമാണ് വിവിധ പ്രദേശങ്ങളിൽ ലഭിച്ച ഉജ്വല വരവേൽപ്പുകൾ.കോതമംഗലം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി...

CHUTTUVATTOM

കോതമംഗലം : നാടിന്റെയാകെ സ്നേഹവായ്പുകൾ ഏറ്റുവാങ്ങി എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോണിന്റെ പര്യടനം.മാമലകണ്ടം എളംബ്ലാശേരി ആദിവാസി ഉന്നതിയിൽ നിന്നും രാവിലെ 7.30 ന് ആരംഭിച്ച പര്യടനം വടാട്ടുപാറയിൽ സമാപിച്ചു.പര്യടന ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം : എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ മണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങളും കലാലയങ്ങളും സന്ദർശിച്ചു.പുതുപ്പാടി എൽദോ മാർ ബസേലിയോസ് കോളേജിലും,മരിയൻ അക്കാദമിയിലും എത്തി അധ്യാപകരോടും, അനധ്യാപകരോടും, വിദ്യാർത്ഥികളോടും സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിച്ചു. മുൻസിപ്പാലിറ്റിയിലെ...

CHUTTUVATTOM

കോതമംഗലം:വികസനത്തിൽ കേരളം രാജ്യത്തിന് മാതൃകയാണന്നും, സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ വികസ പദ്ധതികൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ഇത് തുടർ ഭരണത്തിന് കാരണമാകുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്. ഇടതുപക്ഷ ജനാധിപത്യ...

CHUTTUVATTOM

കോതമംഗലം :എൽ ഡിഎഫ് സ്ഥാനാർത്ഥി ആന്റണി ജോൺ ശ്രേഷ്ഠ കാത്തോലിക്കാ അബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായെ സന്ദർശിച്ചു. സഭ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ എത്തിയാണ് എൽ ഡി എഫ് സ്ഥാനാർത്ഥി...

CHUTTUVATTOM

കോതമംഗലം :കുറ്റിലഞ്ഞിയിൽ പുതിയ ആംബുലൻസ് സർവീസ് പ്രവർത്തനം ആരംഭിച്ചു.കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ ആംബുലൻസ് സർവീസ് ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. ടി എം മീതിയൻ...

CHUTTUVATTOM

കോതമംഗലം :എം എൽ എ ആസ്തി വികസന ഫണ്ട്‌ 38 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച നാഗഞ്ചേരി- നെല്ലിക്കുഴി- ഇലവനാട് കനാൽ ബണ്ട് റോഡ് നാടിന് സമർപ്പിച്ചു. കോട്ടപ്പടി,നെല്ലിക്കുഴി, പഞ്ചായത്തുകളെയും കോതമംഗലം നഗരസഭയെയും...

CHUTTUVATTOM

കോതമംഗലം: മാമലക്കണ്ടം സ്കൂളിനായി പുതിയ ഹൈടെക്ക് സ്കൂൾ മന്ദിരം ഒരുങ്ങുന്നു. പുതിയ ഹൈടെക് സ്കൂൾ മന്ദിരത്തിന്റെ നിർമ്മാണത്തിനായി ഒന്നാം ഘട്ടമായി ഒരു കോടി രൂപയാണ് അനുവദിച്ചത്.നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ...

CHUTTUVATTOM

കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഇരമല്ലൂർ പബ്ലിക് ലൈബ്രറിക്ക് അനുവദിച്ച ലാപ് ടോപ്, സൗണ്ട് സിസ്റ്റം, എൽ സി ഡി പ്രൊജക്ടർ എന്നിവ...

CHUTTUVATTOM

കോതമംഗലം: യു കെ യിലെ അസോസിയേഷൻ ഓഫ് ചാർട്ടേർഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്‌സ് ( ACCA) പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഹസ്നമോൾ കെ എ നെ ആന്റണി ജോൺ എം എൽ എ...

error: Content is protected !!