Connect with us

Hi, what are you looking for?

CRIME

“ഹണി ട്രാപ്പ്” കേസ് ; ഒരാൾ കൂടി പോലീസ് പിടിയിൽ.

കോ​ത​മം​ഗ​ലം : ഹ​ണി ട്രാ​പ്പി​ൽ മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​​യെ കു​ടു​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വ​തി​യ​ട​ക്കം അ​ഞ്ചു പേരെ രണ്ട് ദിവസം മുൻപ് പിടികൂടി റിമാൻഡ് ചെയ്തിരുന്നു. മു​ഖ്യ​സൂ​ത്ര​ധാ​ര​ന​ട​ക്കം നാല് പ്ര​തി​ക​ൾ ഒ​ളി​വി​ൽ പോകുകയും ചെയ്തിരുന്നു. ഇവരിൽ രണ്ട് പേരെ ഇന്നലെ കോതമംഗലം പോലീസ് പിടികൂടുകയും ചെയ്‌തു. ഇന്ന് ഒളിവിൽ കഴിഞ്ഞ ഒരാളെക്കൂടി കോതമംഗലം പോലീസ് പിടികൂടി. എരമല്ലൂർ കുറ്റിലഞ്ഞി കാഞ്ഞിരക്കുഴി ശിഹാബ് അലിയാർ (32) നെയാണ് ഇന്ന് പിടികൂടിയത്. ഇനി ഒരാളെക്കൂടി പിടികൂടുവാനുണ്ട്.

നെ​ല്ലി​ക്കു​ഴി​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ഇ​ഞ്ച​ത്തൊ​ട്ടി സ്വദേശിനി ആ​ര്യ(25), നെ​ല്ലി​ക്കു​ഴി കാ​പ്പു​ചാ​ലി​ൽ മു​ഹ​മ്മ​ദ് യാ​സി​ൻ (22), കു​റ്റി​ല​ഞ്ഞി ക​പ്പ​ട​ക്കാ​ട്ട് അ​ശ്വി​ൻ (19), കു​റ്റി​ല​ഞ്ഞി പു​തു​പ്പാ​ലം ഭാ​ഗ​ത്ത് കാ​ഞ്ഞി​ര​ക്കു​ഴി ആ​സി​ഫ് (19), നെ​ല്ലി​ക്കു​ഴി പ​റ​ന്പി റി​സ്‌വാ​ൻ (21), കുട്ടമ്പുഴ, കല്ലേലിമേട് സ്വദേശി തോമ്പ്രായിൽ നിഖിൽ ടി.വി (24), കുറ്റിലഞ്ഞി സ്വദേശി പാറക്കൽ പുത്തൻപുര അഷ്കർ (21) എന്നിവരെയാണ് മുൻപ് പിടികൂടിയത്.

You May Also Like