Connect with us

Hi, what are you looking for?

NEWS

ചേലാട് പോളിടെക്നിക്കിലെ അക്കാദമിക്ക് ബ്ലോക്കിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദു നിർവഹിച്ചു

കോതമംഗലം : സാങ്കേതിക വിദ്യാഭ്യാസ വകുപ്പും, വ്യവസായ വകുപ്പും ചേർന്ന് പോളിടെക്നിക് ക്യാമ്പസുകൾ ഉൾപ്പടെയുള്ള കോളേജ് ക്യാമ്പസുകളിൽ ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പദ്ധതിയിൽ വ്യവസായ പാർക്കുകൾ , ഏൺ വൈൽ യു ലേൺ പദ്ധതി പ്രകാരം സംരംഭങ്ങൾ ,യംഗ് ഇന്നോവേറ്റിവ് പദ്ധതിയിലൂടെ വിദ്യാർത്ഥികളുടെ നൂതനാശ പ്രോജക്ടുകൾക്ക് 5 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ സർക്കാർ സഹായം, സാങ്കേതികവിദ്യാഭ്യാസ നൂതന സംരംഭങ്ങൾ ,സ്റ്റാർട്ടപ്പുകൾ, സാങ്കേതിക വിദ്യയിൽ തൊഴിൽ നൈപുണ്യ തുടർപരിശീലനം പഠനത്തോടൊപ്പം തൊഴിൽ ലഭ്യമാക്കൽ ,ഉന്നത വിദ്യാഭ്യാസ രംഗത്തെ ആധുനിക വൈജ്ഞാനിക സമ്പത്ത് വ്യവസ്ഥക്കനുയോജ്യമായ രീതിയിൽ വികസിപ്പിച്ച് സംസ്ഥാനത്തെയും,ഇതര സംസ്ഥാനങ്ങളിലെയും വിദേശങ്ങളിലെയും വിദ്യാർത്ഥികളെ ആകർഷിക്കുന്ന ഇടങ്ങളായി കേരളത്തിലെ കലാലയങ്ങളെ മാറ്റുന്ന നൂതന പദ്ധതികൾ നടപ്പാക്കി കേരളം മുന്നേറുകയാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു.

കോതമംഗലം (ചേലാട് ) പോളിടെക്നിക്കിൽ 5 കോടി രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച സിവിൽ ,മെക്കാനിക്കൽ ബ്ലോക്കിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽആൻ്റണി ജോൺ എം എൽ എ അദ്ധ്യക്ഷത വഹിച്ചു .പൊതുമരാമത്ത് അസ്സി എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ സി സുമിത റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലിം,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസ്സി ജോസഫ് ,പിണ്ടിമന ഗ്രാമ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എസ് എം അലിയാർ, എഫ് ഐ ടി ചെയർമാൻ ആർ അനിൽകുമാർ,എം പി ഐ ചെയർമാൻ ഇ കെ ശിവൻ , പി ടി എ വൈസ് പ്രസിഡന്റ് രാജു റ്റി കെ എന്നിവർ പ്രസംഗിച്ചു . സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മേഖല കാര്യാലയം ജോയിന്റ് ഡയറക്ടർ സോളമൻ പി എ സ്വാഗതവും കോതമംഗലം ഗവൺമെന്റ് പോളിടെക്നിക് കോളേജ് പ്രിൻസിപ്പാൾ സജിന കെ പൗലോസ് കൃതജ്ഞതയും രേഖപ്പെടുത്തി.

You May Also Like

CHUTTUVATTOM

കോതമംഗലം: പിണ്ടിമന തിരുമേനിപടി പരേതനായ ഇലത്തിക്കമാലിയില്‍ കുമാരന്‍ നായരുടെ ഭാര്യ സാവിത്രിയമ്മ (98) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച 12 മണിക്ക് പിണ്ടിമന വീട്ടുവളപ്പില്‍. പരേത കാലാമ്പൂര്‍ തുറുവക്കല്‍ കുടുംബാഗമാണ്. മക്കള്‍: ഇ.കെ.പി നായര്‍...

CHUTTUVATTOM

കോതമംഗലം: പിണ്ടിമനയിൽ ജനവാസ മേഖലയിൽ കൃഷിടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു.വേട്ടാമ്പാറയിൽ മുണ്ടക്കല്‍ ബേബിയുടെ കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ ആണ് വെടിവച്ചുകൊന്നത്. മൂലയില്‍ ജോസ് ആയിരുന്നു ഷൂട്ടര്‍.പഞ്ചായത്തിന്‍റെ ഷൂട്ടര്‍ പാനലിലെ അംഗമാണ്. പഞ്ചായത്തിലെ പല വാര്‍ഡുകളിലും...

CHUTTUVATTOM

പിണ്ടിമന: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ പിണ്ടിമന വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെൻഷൻ അട്ടിമറിക്കെതിരെ പ്രതിഷേധ സമരം നടത്തി . ഭിന്നശേഷിക്കാർ ,കിടപ്പു രോഗികൾ , സഞ്ചരിക്കാൻ കഴിയാത്തവരുൾപ്പടെയുള്ള എല്ലാവർക്കും ക്ഷേമ...

CHUTTUVATTOM

കോതമംഗലം : പിണ്ടിമന പഞ്ചായത്ത് കൃഷിഭവൻ്റെ  ആത്മ 2026 – 27 ക്യാംപെയ്നിൽകർഷകർക്ക് പുതിയ സാങ്കേതിക വിദ്യകളുടെ പരിശീലനം നൽകി.മുത്തംകുഴിയിൽ നടന്ന പരിശീലന പരിപാടി  പിണ്ടിമന പഞ്ചായത്ത് പ്രസിഡൻ്റ് കെ പി ജോർജ്...

CHUTTUVATTOM

കോതമംഗലം: പിണ്ടിമന ഗവ. യുപി സ്‌കൂളില്‍ കോതമംഗലം മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റും, നെല്ലിമറ്റം എംബിറ്റ്‌സ് എന്‍ജിനീയറിംഗ് കോളേജിലെ എന്‍എസ്എസ് യൂണിറ്റും സംയുക്തമായി മഞ്ചാടി എന്ന പേരില്‍ റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് നടത്തി....

CHUTTUVATTOM

കോതമംഗലം: പിണ്ടിമന ഗവ. യുപി സ്‌കൂളില്‍ 125-ാം വാര്‍ഷികം ആഘോഷിക്കും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലി ആഘോഷം ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. 125 ദീപങ്ങള്‍ തെളിച്ചാണ് ചടങ്ങ് ആരംഭിച്ചത്. പഞ്ചായത്ത്...

CHUTTUVATTOM

കോതമംഗലം: പിണ്ടിമന പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിച്ചു. പിണ്ടിമന കൃഷിഭവനിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് കെ.പി ജോർജ് ഉദ്ഘാടനം നിർവ്വഹിച്ചു  പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലത ഷാജി...

CHUTTUVATTOM

കോതമംഗലം: റേഡിയോ ഘടിപ്പിച്ച മോഴയാന കോട്ടപ്പാറ വനത്തിലെ വേട്ടാംപാറ മേഖലയില്‍ തുടരുന്നു. വ്യാഴാഴ്ച വൈകിട്ട് മുതല്‍ റേഡിയോ കോളറിൽ നിന്നും സിഗ്നല്‍ കണ്‍ട്രോള്‍ റൂമിലേക്ക് ലഭിക്കുന്നുണ്ട്. കാട്ടിലേക്കു വിട്ട മോഴയാന ഇന്ന്ജനവാസ മേഖലയിലേക്കെത്തിയില്ല. റേഡിയോ...

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ കുളങ്ങാട്ടുകുഴി, വെറ്റിലപ്പാറ, മാലിപ്പാറ, വേട്ടാമ്പാറ, പരപ്പൻചിറ തുടങ്ങിയ പ്രദേശങ്ങളിലെയും കോട്ടപ്പടി പഞ്ചായത്തിലെ വാവേലി, വടക്കുംഭാഗം മേഖലകളിലെയും ജനങ്ങളെ കഴിഞ്ഞ ഒരുമാസത്തിലേറെയായി ഭീതിയിലാഴ്ത്തിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടി മാറ്റാൻ...

NEWS

കോതമംഗലം: പിണ്ടിമന ഗവ. യു പി സ്കൂളിൽ നടത്തിയ വായന ദിനാചരണം ചെറുകഥാകൃത്ത് അനിൽ കോട്ടമുകൾ അക്ഷരദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർപേഴ്സൺ നിത്യ വിൽസൺ അധ്യക്ഷത വഹിച്ചു. പിണ്ടിമന പഞ്ചായത്ത്...

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളില്‍ നിരന്തരം ഭീഷണിയായി മാറിയ പിടിയാനയെ ഉള്‍വനത്തിലേക്ക് തുരത്താന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ ജി. പ്രിയങ്കക്ക് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി നിവേദനം നല്‍കി....

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ കാട്ടാനശല്യം വര്‍ധിച്ചിട്ടും പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് വാര്‍ഡ് മെമ്പറുടെ ഒറ്റയാള്‍ സമരം. എല്‍ഡിഎഫ് പ്രതിനിധിയായ പ്രിന്‍സ് ജോണാണ് കുളങ്ങാട്ടുകുഴി കവലയില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്. രണ്ട്...

error: Content is protected !!