Connect with us

Hi, what are you looking for?

AUTOMOBILE

ഹെലിഹോപ്റ്റർ യാത്ര ; കോതമംഗലം നഗരവും , ഭൂതത്താൻകെട്ടും തട്ടേക്കാടും ആകാശത്തുനിന്നും കാണുവാൻ അവസരം

കോതമംഗലം : കോതമംഗലം നിവാസികൾക്ക് തങ്ങളുടെ നഗരവും ഭൂപ്രകൃതിയും ആകാശക്കാഴ്ചയിൽ കാണുവാൻ എം എ എൻജിനീയറിങ് കോളേജ് മെക്കാനിക്കൽ വിഭാഗം അവസരമൊരുക്കുന്നു. നാളെയും ശനിയാഴ്ചയുമാണ് ഹെലിഹോപ്റ്റർ യാത്ര ഒരുക്കുന്നത്. കോളേജിലെ വാർഷിക ടെക് ഫെസ്റ്റായ തകഷകിന്റെ ഭാഗമായാണ് ഹെലിഹോപ്റ്റർ യാത്ര വിഭാവനം ചെയ്തിരിക്കുന്നത്. പതിനച്ചു മിനിറ്റ് നീണ്ടു നിൽക്കുന്ന യാത്രയ്ക്ക് 2500 രൂപയാണ് ചെലവ് വരുക. എം എ കോളേജിലെ വിദ്യാർത്ഥികൾക്കും , നാട്ടുകാർക്കും ഉപകാരപ്പെടുന്ന രീതിയിലാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഏവിയേഷൻ മേഖലയിലെ കാര്യങ്ങൾ മനസ്സിലാക്കുന്നതിനായി  വർക്ക്ഷോപ്പും അധികാരികൾ ഒരുക്കുന്നുണ്ട്. കോളേജ് ഗ്രൗണ്ടിൽ നിന്നുമാണ് ഹെലിഹോപ്റ്റർ യാത്ര ആരംഭിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like