Connect with us

Hi, what are you looking for?

CHUTTUVATTOM

നാശം സംഭവിച്ച വീടുകൾക്കും കൃഷിയിടങ്ങൾക്കും അടിയന്തിര നഷ്ടപരിഹാരം അനുവദിക്കണം : എൽദോസ് കുന്നപ്പിള്ളി

പെരുമ്പാവൂർ : കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിലും മഴയിലും നാശനഷ്ടങ്ങൾ സംഭവിച്ച വീടുകൾക്കും കൃഷിയിടങ്ങൾക്കും അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് എൽദോസ് കുന്നപ്പിള്ളി എംഎൽഎ മുഖ്യമന്ത്രിക്ക് കത്ത് നൽകി. 24 കുടുംബാംഗൾക്കാണ് ഭാഗികമായ നാശനഷ്ടങ്ങൾ സംഭവിച്ചത്. നാശനഷ്ടങ്ങൾ സംഭവിച്ച വീടുകളും പ്രദേശങ്ങളും എംഎൽഎ സന്ദർശിച്ചു. വെള്ളം കയറി കുടുംബംഗങ്ങളെ മാറ്റി സ്ഥാപിച്ചതും മരങ്ങൾ വീണ് നാശനഷ്ടങ്ങൾ സംഭവിച്ചതുമായ വീടുകളുടെ പട്ടികയാണ് തയ്യാറാക്കിയത്. വെങ്ങോല വില്ലേജിൽ നാല് വീടുകൾ, കൊമ്പനാട് വില്ലേജിൽ പതിനൊന്ന് വീടുകളും രായമംഗലത്ത് അഞ്ച് വീടുകൾ, കോടനാട് മൂന്ന് വീടുകൾ, അശമന്നൂരിൽ ഒരു വീടിനുമാണ് ഭാഗികമായി നാശനഷ്ടങ്ങൾ സംഭവിച്ചത്.
വേങ്ങൂർ കൃഷി ഭവൻ പരിധിയിൽ ഇരുപതിനായിരം വാഴകൾക്ക് നാശം സംഭവിച്ചതായി എംഎൽഎ പറഞ്ഞു. ആയിരം കുലക്കാത്ത വാഴയും 150 ജാതിയും 25 റബ്ബർ മരങ്ങളും ഇവിടെ നശിച്ചു. 1 പോളി ഹൗസിനും നാശം സംഭവിച്ചിട്ടുണ്ട്. രായമംഗലം പഞ്ചായത്തിൽ ഏഴായിരം വാഴകൾ നശിച്ചു. 30 ജാതി മരങ്ങളും 45 കവുങ്ങുകളും 50 റബ്ബർ മരങ്ങൾക്കും നാശം സംഭവിച്ചു. അശമന്നൂരിൽ കുലച്ച വാഴ ആയിരവും 1 ഹെക്ടർ കപ്പ കൃഷിയും നശിച്ചു. 100 റബ്ബർ മരങ്ങളും 40 ജാതി മരങ്ങളും 2 ഹെക്ടർ നെൽ പാടവും മുടക്കുഴയിൽ 50 വഴകളും നശിച്ചതിൽപെടുന്നു.  റവന്യു, കൃഷി വകുപ്പ് മന്ത്രിമാർക്കും ഇതേ ആവശ്യം ഉന്നയിച്ച് എംഎൽഎ കത്ത് നൽകി.

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...