കോതമംഗലം : ആരോഗ്യവകുപ്പ്മന്ത്രി വീണ ജോർജിന്റെ പേഴ്സണൽ സ്റ്റാഫിൽ ചെറുവട്ടൂർ സ്വദേശി സി ജി ഗിരീഷ് ഉൾപ്പെട്ടു. കോതമംഗലം എംഎ കോളേജിൽ നിന്ന് ഡിഗ്രിയും കാലടി ശ്രീശങ്കര കോളേജിൽ നിന്ന് പിജിയും കരസ്ഥമാക്കിയ ഗിരീഷ് കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് പി എച്ച് ഡിയും നേടിയിട്ടുണ്ട്.
കോതമംഗലത്ത് എസ്എഫ്ഐ ഡിവൈഎഫ്ഐ രംഗത്തും സജീവമായിരുന്ന ഗിരീഷ് കാലടി ശ്രീശങ്കര കോളേജിൽ നിന്ന് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായിരുന്നു. വിഎസ് സർക്കാരിൻറെ കാലത്ത് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആയിരുന്ന എം എ ബേബിയുടെ പേഴ്സണൽ സ്റ്റാഫിലും ഗിരീഷ് ജോലി ചെയ്തിട്ടുണ്ട്.