കോതമംഗലം: മുണ്ടയ്ക്കൽ തരകൻ ഫാമിലി ചാരിറ്റബിൾ ഫൗണ്ടേഷൻ്റെ അഭിമുഖ്യത്തിൽ നടത്തിയ ദൈവദാനസംഗമത്തിൽ താലൂക്കിൽ ആതുരസേവനങ്ങൾ നടത്തുന്ന സ്ഥാപനങ്ങളെ ആദരിച്ചു. സമ്മേളനം രൂപതാ വികാരി ജനറാൾ മോൺ. കുര്യാക്കോസ് കൊടകല്ലിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ: പോൾ മുണ്ടയ്ക്കൽ അധ്യക്ഷത വഹിച്ചു.
സെൻ്റ് ജോർജ് കത്തീഡ്രൽ അസിസ്റ്റൻ്റ് വികാരി ഫാ. തോമസ് മക്കോളിൽ, ഫാ. എൽദോ ഏലിയാസ്, സി. ലിസ്സറ്റ്, നെല്ലിക്കുഴി പഞ്ചായത്ത് പ്രതിപക്ഷ നേതാവ് കെ.ജി ഷാജി , കോതമംഗലം സഹകരണ ബാങ്ക് പ്രസിഡന്റ്റ് എൽദോസ് പോൾ, രക്ഷാധികാരി എം.എ ജോസഫ്, ഫൗണ്ടേഷൻ അംഗങ്ങളായ രാജൻ ജേക്കബ്, സണ്ണി ജോസഫ്, സന്തോഷ് ആന്റണി, ജെസ് ജോസഫ്, സിബി സണ്ണി, എ .റ്റി ജോസഫ്, പി.വി ഇമ്മാനുവൽ എന്നിവർ പ്രസംഗിച്ചു. ഫൗണ്ടേഷൻ്റെ 35-ാം വാർഷികവും മുൻ രക്ഷാധികാരി ഫാ. തോമസ് മുണ്ടയ്ക്കലിന്റെ നാലാം വാർഷികാനുസ്മരണത്തിൻ്റെയും ഭാഗമായി സെൻ്റ് ജോർജ്ജ് കത്തീഡ്രലിൽ അനുസ്മരണ ബലിയും പ്രാർത്ഥനയും നടത്തി.



















































