Connect with us

Hi, what are you looking for?

NEWS

സൗജന്യ വാക്‌സിൻ ; ആന്റണി ജോണും കുടുംബവും വീട്ടുമുറ്റത്ത് സത്യാഗ്രഹ സമരം നടത്തി.

കോതമംഗലം : സൗജന്യ വാക്‌സിൻ നിഷേധിക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ വീട്ടുമുറ്റത്ത് സി.പി.ഐ(എം) നടത്തുന്ന സത്യാഗ്രഹ സമരത്തിൽ ആന്റണി ജോണും കുടുംബവും പങ്കാളികളായി. ഇന്ത്യയിലെ ജനങ്ങളോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത തരത്തിലാണ് കേന്ദ്രസർക്കാർ കോവിഡ് വാക്സിൻ്റെ കാര്യത്തിൽ നിലപാട് കൈക്കൊള്ളുന്നത് എന്നും രാജ്യത്തെ ജനങ്ങളെ മരണത്തിലേക്ക് തള്ളിവിടുന്നതും സ്വകാര്യ കുത്തകകൾക്ക് കൊള്ളലാഭം നേടിക്കൊടുക്കുന്നതുമാണ് ഈ നയം എന്നും ആന്റണി ജോൺ പറഞ്ഞു.

ഇത് തിരുത്താനും സാർവത്രികവും സൗജന്യവുമായ വാക്സിനേഷൻ യജ്ഞം രാജ്യത്ത് നടപ്പിലാക്കാനും കേന്ദ്രസർക്കാർ തയ്യാറാകണ മെന്നാവശ്യപ്പെട്ടുകൊണ്ട് കൊണ്ടാണ് സംസ്ഥാനത്തെ എല്ലാ വീടുകളിലും വൈകുന്നേരം അഞ്ചര മുതൽ ആറ് മണി വരെ എൽഡിഎഫ്‌ നേതൃത്വത്തിൽ പ്രതിഷേധ സത്യഗ്രഹം സംഘടിപ്പിച്ചത്.

You May Also Like