കോതമംഗലം: കുറുപ്പംപടി സെന്റ് പീറ്റര്‍ ആന്റ് പോള്‍ ഫൊറോനാ പള്ളിയിലെ വിന്‍സെന്റ് ഡി പോള്‍ വനിതാ കോണ്‍ഫറന്‍സിന്റെ നേതൃത്വത്തില്‍ അര്‍ഹരായ വനിതകള്‍ക്ക് സൗജന്യമായി തയ്യല്‍ മെഷീന്‍ വിതരണം ചെയ്തു.നിര്‍ധനരായ കുടുംബങ്ങള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിനും സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനുമായി വനിതാ കോണ്‍ഫറന്‍സിന്റെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് തയ്യല്‍ മെഷീനുകള്‍ നല്‍കിയത്.
ഫൊറോനാ വികാരി ഫാ. ജെയിംസ് കക്കുഴിയില്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ. ജോസ്‌മോന്‍ തകിടിയില്‍,ഏരിയ കൗണ്‍സില്‍ പ്രസിഡന്റ് രാജേഷ് പിട്ടാപ്പിള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായ എല്‍സി പത്രോസ് കാളാപറമ്പില്‍, എല്‍സി ജോസ് കാടപറമ്പില്‍, ലിറ്റി പത്രോസ് പാറപ്പാട്ട്, ജോവിയല്‍ ജോസ് പുത്തന്‍പുരയ്ക്കല്‍, ഗ്രേസി മാത്യു പാറക്കല്‍, എല്‍സി തോമസ് ചിറ്റയം, എല്‍സി പത്രോസ് ചിറ്റയം, മരിയ സജി തകടിയില്‍, ഗ്രേസി പീറ്റര്‍ നെടുമ്പുറം, മോളി ജോര്‍ജ് നെടുമ്പുറം, ടെസ്സി ഫ്രാന്‍സിസ് പാറക്കല്‍, ഡെയ്‌സി വര്‍ഗീസ് കാവുങ്കല്‍, മോളി ജോസഫ് ഏഴുപ്ലാക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.



















































