കോതമംഗലം: കേരള കോണ്‍ഗ്രസ് നേതാവും, മുന്‍ മന്ത്രിയുമായിരുന്നു ടി.യു കുരുവിളയുടെ ഭൗതീക ശരീരം ഔദ്യോഗിക ബഹുമതികളോടെ ചേലാട് സെന്റ്. സ്റ്റീഫന്‍സ് ബസാനിയ വലിയ പള്ളിയില്‍ സംസ്‌കരിച്ചു. രാവിലെ വീട്ടിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം 10ഓടെ ചേലാട് ദന്തല്‍ കോളേജ് അങ്കണത്തില്‍ പൊതുദര്‍ശനത്തിന് എത്തിച്ചു. മന്ത്രിമാരായ റോജി എം ജോണ്‍, മോന്‍സ് ജോസഫ്, അബ്ദുള്‍ ഗഫൂര്‍ ഉള്‍പ്പെടെ സമൂഹത്തിലെ നാനാതുറകളില്‍ നിന്നുള്ളവര്‍ ടി.യു കുരുവിളക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.രണ്ട് മണിയോടെ ബസാനിയ പള്ളിയില്‍ സംസ്‌കാര ചടങ്ങുകള്‍ തുടങ്ങി. തുടര്‍ന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ പള്ളി സെമിത്തേരിയില്‍ സംസകാരം നടന്നു.






















































