Connect with us

Hi, what are you looking for?

CRIME

26 കുപ്പി ഹെറോയിനുമായി ഇതരസംസ്ഥാനത്തൊഴിലാളി പിടിയിൽ

പെരുമ്പാവൂർ: 26 കുപ്പി ഹെറോയിനുമായി ഇതരസംസ്ഥാനത്തൊഴിലാളി പിടിയിൽ. ആസാം നൗ ഗാവ് സ്വദേശി മൊഫിജുൽ അലി (24) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പട്ടണത്തിൽ മയക്കുമരുന്ന് വിൽപ്പനക്കെത്തിയപ്പോഴാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആസാമിൽ നിന്ന് കൊണ്ടുവന്ന് ചെറിയ കുപ്പികളിലാക്കി അതിഥി ത്തൊഴിലാളികളുടെ ഇടയിലാണ് വിൽപ്പന.

നൂറ് ഗ്രാമോളം കഞ്ചാവുമായി ആസാം നൗഗാവ് സ്വദേശികളായ ശൈനുൽ ഇസ്ലാം, മുഹമ്മദ് ഷമീർ ആലം, ബഡ്ജഹാൻ അലി എന്നിവരെ കണ്ടന്തറ ബംഗാൾ കോളനിയിൽ നിന്നും പിടികൂടി.
പെരുമ്പാവൂർ മത്സ്യ ചന്തക്ക് സമീപം മദ്യം പകർത്തി വിൽപ്പന നടത്തിയ നൗഗാവ് സ്വദേശി ഹേമൻ നാഥ് (24)നേയും പോലീസ് അറസ്റ്റ് ചെയ്തു. എ.എസ്.പി മോഹിത് രാവത്ത്, ഇൻസ്പെക്ടർ എം.കെ രാജേഷ്, സബ് ഇൻസ്പെക്ടർ ടോണി ജെ മറ്റം, എ.എസ്.ഐ മാരായ ലാൽ മോഹൻ ,പി.എ അബ്ദുൾ മനാഫ്, സീനായർ സി പി ഒ മാരായ ടി.എ അഫ്സൽ, ടി.എൻ മനോജ് കുമാർ , ബെന്നി ഐസക്ക് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...