Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം താലൂക്ക് ആശുപത്രിയിൽ ഡയലാസിസ് സെന്‍ററിന്റെ ഉദ്ഘാടനം നടത്തി അഞ്ച് മാസം പിന്നിട്ടു : ഒരു രോഗിക്ക് പോലും ചികിത്സ നൽകാനായിട്ടില്ല

കോതമംഗലം: താലൂക്ക് ആശുപത്രിയിൽ ഡയലാസിസ് സെന്‍ററിന്‍റെ ഉദ്ഘാടനം നടത്തി അഞ്ച് മാസം പിന്നിട്ടും ഒരു രോഗിക്ക് പോലും ഡയലാസിസ് നടത്താനായില്ല.എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് സെന്‍റര്‍ തുടങ്ങാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി കോതമംഗലം താലൂക്ക് ആശുപത്രിയിലും കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ഡയലാസിസ് സെന്‍ററിന്‍റെ ഉദ്ഘാടനം നടത്തുകയും ചെയ്തു.

കഴിഞ്ഞ മാര്‍ച്ച് മാസമാണ് സെന്‍റര്‍ ഉദ്ഘാടനം ചെയ്യപ്പെട്ടത്. അഞ്ച് മാസം പിന്നിടുമ്പോഴും ഒരു രോഗിക്ക് പോലും ആശ്വാസമാകാന്‍ ഈ സെന്‍ററിന് കഴിഞ്ഞിട്ടില്ല. ഉദ്ഘാടനത്തിലും ബോര്‍ഡിലും മാത്രമായി സെന്‍റര്‍ ഒതുങ്ങുകയായിരുന്നു. മെഷ്യനുകളും അനുബന്ധ സൗകര്യങ്ങളും ഇതുവരേയും ലഭ്യമായിട്ടില്ല. സംസ്ഥാന ആരോഗ്യവകുപ്പ് ആണ് മെഷ്യനുകള്‍ നല്‍കേണ്ടത്. താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സെന്‍റര്‍ തുറക്കുന്നതും കാത്തിരുന്ന രോഗികളും ബന്ധുക്കളും നിരാശരാണ്. കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ഉന്നതികളിൾ ഉൾപ്പെടെ താലൂക്കിലെ 10 പഞ്ചായത്തുകളിലെയും നഗരസഭയിലെയും അനവധി നിർദ്ധനരുൾപ്പെടെ ആശ്രയമാണ് കോതമംഗലം തൂക്ക് ആശുപത്രി.

ഡയലാസിസ് സെന്‍ററിന്‍റെ നിർമ്മാണം ആളുകക്ക് ഒട്ടേറെ പ്രതീക്ഷ നൽകിയിരുന്നു. ഉദ്ഘാടനത്തോടെ ആശ്വാസമാകുമെന്ന കണക്ക് കൂട്ടലുകളുമുണ്ടായിരുന്നു. എന്നാൽ സാമ്പത്തിക ക്ലേശമനുഭവിക്കുന്ന ഡയാലിസിസ് രോഗികൾ ഇപ്പോഴും വിവിധ ചാരിറ്റബിൾ സംഘടനകളുടെയും സുമനസുകളുടെയും മുമ്പിൽ കൈനീട്ടേണ്ട ഗതിയിൽ തന്നെയാണ്.

അഭിമാനമാകേണ്ട താലൂക്ക് ആശുപത്രിയിലെ ഡയലാസിസ് സെന്‍റർ ബോർഡിൽ മാത്രം ഒതുങ്ങിയപ്പോൾ താലൂക്കിലെ ഡയാലിസിസ് രോഗികള്‍ സ്വകാര്യമേഖലയെതന്നെ ഡയാലിസിസിനായി ആശ്രയിക്കുകയാണ്. അതുവഴി ഭീമമായ സാമ്പത്തീക ബാധ്യതയും രോഗികൾക്കുണ്ടാകുന്നുണ്ട്. ഡയലാലിസിസ് സെന്‍റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ നടപടികൾ ആരംഭിക്കാത്തതിൽ വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങളും പ്രതിക്ഷേധങ്ങളും ഉയരുന്നുണ്ട്.

എംഎല്‍എ,ആരോഗ്യമന്ത്രി, മുഖ്യമന്ത്രി എന്നിവര്‍രുടെ ശ്രദ്ധയിൽപ്പെടുത്തുവാനായി നിവേദനങ്ങൾ നല്‍കുവാനും സമര പരിപാടികൾ ആവിഷ്‌കരിക്കാനും പല സംഘടനകളും നീക്കങ്ങൾ നടത്തുന്നതായും അറിയുന്നു. ഡയലാസിസ് സെന്‍റർ പ്രവർത്തനം ആരംഭിക്കാൻ അടിയന്തിര നടപടി വേണമെന്നതാണ് താലൂക്കിലെ രോഗികളുടെ ആവശ്യം.

 

 

You May Also Like

NEWS

  കോതമംഗലം: കോതമംഗലം നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമൊരുക്കുന്നതിനും മൂന്നാറിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കുന്നതിനുമായി ആലുമ്മാവ്–കുരൂർ റോഡ് നവീകരിച്ച് മിനി ബൈപ്പാസായി വികസിപ്പിക്കുന്ന പ്രവൃത്തികൾക്ക് തുടക്കമായി. നെല്ലിക്കുഴി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ഷിബു തെക്കുംപുറം...

NEWS

  കോതമംഗലം :കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ 8 കോടി രൂപ അനുവദിച്ച് നവീകരണം ആരംഭിച്ചിരുന്ന രണ്ട് റോഡുകളിൽ ഒന്നിനെ പുതിയ മിനി ബൈപ്പാസ് എന്നും, പുതിയ പദ്ധതി എന്ന നിലയിലും എംഎൽഎ ഇപ്പോൾ...

CHUTTUVATTOM

  കോതമംഗലം: ഹിന്ദ് ഷിറ്റോ റിയു കരാട്ടെ ദോ ഇന്റര്‍നാഷണല്‍ ഓള്‍ കേരള കരാട്ടെ ചാമ്പ്യന്‍ഷിപ് 2026 സംഘടിപ്പിച്ചു. കോട്ടപ്പടി കൈരളി ഓഡിറ്റോറിയത്തില്‍ നടത്തിയ മത്സരം ഷിബു തെക്കുമ്പുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു.കരാട്ടെ...

NEWS

കോതമംഗലം: വന്യജീവി അക്രമങ്ങള്‍ നേരിടാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് എഐവൈഎഫ് കോതമംഗലം മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.കോതമംഗലത്തെ വിവിധ പഞ്ചായത്തുകളില്‍ വര്‍ഷങ്ങളായി തുടരുന്ന വന്യജീവി ആക്രമണങ്ങളില്‍ നിരവധി മനുഷ്യജീവനുകള്‍ നഷ്ടപ്പെടുകയും വനപ്രദേശങ്ങളോട് ചേര്‍ന്നുകിടക്കുന്ന കൃഷിയിടങ്ങളില്‍...

CHUTTUVATTOM

കോതമംഗലം: ഓര്‍മ്മകള്‍ക്ക് നിറം പകര്‍ന്ന് എംഎ കോളേജ് പൂര്‍വ വിദ്യാര്‍ത്ഥികള്‍ അമേരിക്കയില്‍ ഒത്തുകൂടി. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജില്‍ നിന്ന് വിവിധ കാലഘട്ടങ്ങളില്‍ പഠിച്ചിറങ്ങി, അമേരിക്കയിലെ വിവിധയിടങ്ങളില്‍ താമസിക്കുന്ന പൂര്‍വ വിദ്യാര്‍ത്ഥികളുടെ കുടുംബ...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്തെ പ്രൊഫഷണല്‍ ഗായകര്‍ രൂപം കൊടുത്ത ‘വോയ്‌സ് ഓഫ് കോതമംഗല’ത്തിന്റെ പ്രഥമ ഗാനമേള നടത്തി. മെന്റര്‍ അക്കാദമി ഹാളില്‍ സുവര്‍ണരേഖ വേദിയൊരുക്കിയ പരിപാടി കവിയും ഗാനരചയിതാവുമായ ബാബു ഇരുമല ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

കോതമംഗലം:രാമല്ലൂര്‍-കുമ്പളത്തുമുറി റോഡ് തകർന്ന് കുണ്ടും കുഴിയും നിറഞ്ഞ് ഗതാഗത യോഗ്യമല്ലാതായി. കോതമംഗലം-ചേലാട് റോഡിനേയും മലയിന്‍കീഴ്-നാടുകാണി റോഡിനേയും ബന്ധിപ്പിക്കുന്ന ലിങ്ക് റോഡുകൂടിയാണ് രാമല്ലൂര്‍-കുമ്പളത്തുമുറി റോഡ്. ഈ റോഡിന്‍റെ പല ഭാഗങ്ങളിലും വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്....

NEWS

  കോതമംഗലം: കോതമംഗലം നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നെല്ലിക്കുഴി പഞ്ചായത്ത് പടിയിൽനിന്ന് ആരംഭിച്ച് ഗ്രീൻവാലി, മാർ ബസേലിയോസ് ഡെന്റൽ കോളേജ് വഴി തങ്കളം–മലയിൻകീഴ്–കോഴിപ്പിള്ളി ബൈപ്പാസുമായി ബന്ധിപ്പിക്കുന്ന ആലുമ്മാവ്–കുരൂർ റോഡ് നവീകരിച്ച് മിനി ബൈപ്പാസായി...

CHUTTUVATTOM

കോതമംഗലം: കോതമംഗലം നിയോജകമണ്ഡലത്തിലെ നാല് പ്രധാന റോഡുകൾ ബി.എം.ബി.സി നിലവാരത്തിൽ നവീകരിക്കുന്നതിന് 9.50 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഷിബു തെക്കുംപുറം എംഎൽഎ. സംസ്ഥാന ബജറ്റ് പ്രൊപ്പോസലുകളിൽ ഉൾപ്പെട്ടവയാണ് ഇവ. ചേലാട് ഇരപ്പുങ്കൽ...

CHUTTUVATTOM

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിലെ പ്രജ്ഞ – സെന്റർ ഫോർ ഇന്ത്യൻ നോളജ് സിസ്റ്റവും ചരിത്രവിഭാഗവും സംയുക്തമായി കളമെഴുത്ത് പാട്ട് ശില്പശാല സംഘടിപ്പിച്ചു. പാരമ്പര്യ കലാകാരനായ കടന്നമണ്ണ ശ്രീനിവാസൻ നയിച്ച ശില്പശാലയിൽ കളം...

CHUTTUVATTOM

കോതമംഗലം: മാര്‍ അത്തനേഷ്യസ് കോളേജില്‍ കൗണ്‍സിലിംഗ് ക്ലബിന്റെ ഉദ്ഘാടനവും ദ്വിദിന മാനസികാരോഗ്യ ബോധവല്‍ക്കരണ പരിപാടിയും നടത്തി. കോളേജ് യൂണിയനുമായി സഹകരിച്ച് നടന്ന മൈന്റ് സ്പാര്‍ക്ക് 2026 – മനസ്സിന്റെ കരുത്തിനായി ഒരു കൂട്ടായ്മ...

CHUTTUVATTOM

കൊച്ചി: സമൂഹത്തിന് പ്രചോദനമാകുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന വനിതകളെ ആദരിക്കുന്നതിനായി റെഡ് എഫ്എം ഏര്‍പ്പെടുത്തിയ ‘റെഡ് ശക്തി അവാര്‍ഡ് 2026’ കോട്ടപ്പടി സെന്റ് ജോണ്‍സ് സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി. ശ്രുതി ജോസ് എംഎസ്‌ജെയ്ക്ക്....

error: Content is protected !!