Connect with us

Hi, what are you looking for?

NEWS

ഫാം സെൻട്രൽ കമ്മറ്റി ഓഫീസ് ഉത്‌ഘാടനം ചെയ്തു

കോതമംഗലം : കർഷക സംഘടനയായ ഫാർമേഴ്‌സ് അവയർനെസ്സ് റിവൈവൽ മൂവ്മെൻറ്റ് (ഫാം) നവീകരിച്ച സെൻട്രൽ കമ്മറ്റി ഓഫീസ് കുട്ടംപുഴയിൽ ഹൈക്കോടതി അഭിഭാഷകൻ . ജോണി കെ ജോർജ്ജ് ഉത്‌ഘാടനംചെയ്തു. ലീഗൽ സെൽ, മീഡിയ, ഓർഗനൈസേഷൻ അടക്കമുള്ള മറ്റ്‌ വിഭാഗങ്ങൾക്കും പ്രവർത്തിക്കുവാനുനുള്ള ഒരു ഏകീകൃത സംവിധാനമാണ് സെൻട്രൽ ഓഫീസിൽ ഒരുക്കിയിരിക്കുക.

ഓഫീസിൻറ്റെ ഭാഗമായിട്ടുള്ള ലീഗൽ സെൽ NH -85, കൊച്ചി- ധനുഷ്‌കോടി ദേശീയപാത വികസനവുമായി ബന്ധപ്പെട്ട കേസുകൾ അടക്കം (നേര്യമംഗലം – വാളറ റോഡ് വികസനം) നടത്തിവരുന്ന ഫാം ലീഗൽ അഡ്വൈസർ അഡ്വ. ബിജോ ഫ്രാൻസിസും, കമ്മ്യൂണിക്കേഷൻ വിഭാഗത്തിനായി ഒരുക്കിയിരിക്കുന്ന ഓഫീസ് വനം വകുപ്പിനെതിരെ ‘റീ ബിൽഡ് കേരള’ സ്വയം പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട് ഒറ്റയാൾ പോരാട്ടം നടത്തുന്ന മെയ്മോൾ ഡേവിസും നിർവ്വഹിച്ചു.കണ്ണൂർ ജില്ലയിലെ ആറളം അടക്കമുള്ള ആദിവാസി മേഖലകളിൽ കാർഷിക കേരളത്തിൻറ്റെ സങ്കടങ്ങൾക്ക് പരിഹാരം കാണാൻ സമാനതകൾ ഇല്ലാത്ത പോരാട്ടം നടത്തിവരുന്ന ശ്രി. പോൾ മാത്യൂസ് വയനാട് ഉൽഘാടന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തി.

ഫാ. ജോസ് ചിറപ്പറമ്പിൽ, ഫാ. അരുൺ വലിയതാഴത്ത്, ഫാ. സിബി ഇടപ്പുളവൻ, അതിജീവന പോരാട്ട വേദി ചെയർമാൻ റസാഖ് ചൂരവേലി, വ്യാപാരി വ്യവസായി ഏകോപന സമിതി, ഇടുക്കി ജില്ലാ വൈസ് പ്രസിഡൻറ്റ് പി എം ബേബി, ഡയസ് പുല്ലൻ, ജോളി കാലായിൽ,ഫാം ചെയർമാൻ ശ്രി. ജോണി മാത്യു പൊട്ടൻകുളം, ജനറൽ സെക്രട്ടറി സിജുമോൻ ഫ്രാൻസിസ്, ട്രഷറർ ശ്രി. ബബിൻ ജെയിംസ്, ഗവേർണിംഗ് ബോഡി അംഗങ്ങൾ, ജില്ലാ പ്രസിഡൻറ്റ് ശ്രി. റോയി എബ്രഹാം, സെക്രട്ടറി സജി ജോസ്, ബിനു വത്സൻ, ഷിബു തോമസ്, സിബി മാത്യു, ജോബിൻ ജോസഫ്, ബേസിൽ കൊച്ചേരി തുടങ്ങിയ സംസ്ഥാന ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് നവീകരിച്ച ഓഫീസിൻറ്റെ നിർമ്മാണം പൂർത്തിയാക്കിയത്.

You May Also Like

CHUTTUVATTOM

കോതമംഗലം: കുറ്റിലഞ്ഞി ഗവ. യുപി സ്‌കൂളിന്റെ 74-ാമത് വാര്‍ഷിക ദിനാഘോഷവും, ദീര്‍ഘനാളത്തെ സേവനത്തിനുശേഷം വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. പൊതു സമ്മേളനം ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ്...

CHUTTUVATTOM

കോതമംഗലം: സംസ്ഥാന എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്‍ ആദിവാസി ഉന്നതികളില്‍ നടപ്പാക്കുന്ന പിഎസ്‌സി പരിശീലന പദ്ധതിയുടെ ഭാഗമായി കുട്ടമ്പുഴ പഞ്ചായത്തിലെ വിവിധ ഉന്നതികളിലെ കുട്ടികള്‍ക്ക് ജില്ലാ മിഷന്‍ നടപ്പാക്കുന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടന...

CHUTTUVATTOM

കോതമംഗലം: മാര്‍ അത്തനേഷ്യസ് കോളേജിലെ ബയോഡൈവേഴ്‌സിറ്റി ക്ലബ്ബും, ഭൂമിത്രസേനയും ചേര്‍ന്ന് പത്മശ്രീ ജേതാവും പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകയുമായ കൊല്ലക്കല്‍ ദേവകിയമ്മയെ ആദരിച്ചു.ആലപ്പുഴ മുതുകുളത്തെ തപോവനത്തിലെ അവരുടെ വനഗൃഹം സന്ദര്‍ശിച്ചാണ് ”ഗ്രീന്‍ സല്യൂട്ട്” നല്‍കി...

CHUTTUVATTOM

കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പറുടെ തണ്ണിമത്തന്‍ കൃഷിയുടെ വിളവെടുപ്പ് നടന്നു. പൈങ്ങോട്ടൂര്‍ സ്വദേശിയും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ സിജോ ജോണ്‍ സ്വന്തം സ്ഥലത്താണ് തണ്ണി മത്തന്‍ കൃഷി ചെയ്തത്. കിരണ്‍ ഇനത്തില്‍പ്പെട്ട...

CHUTTUVATTOM

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ പൂർവ്വ വിദ്യാർത്ഥി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ “വീണ്ടും” എന്ന പേരിൽ പൂർവ്വ വിദ്യാർത്ഥി- അധ്യാപക സംഗമം സംഘടിപ്പിച്ചു .സംഗമം എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി...

CHUTTUVATTOM

കോതമംഗലം : മാലിപ്പാറ ഫാത്തിമ മാതാ യു.പി. സ്കൂളിന്റെ 74-ാമത് വാർഷികം “Fatmos 2k26” സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു.സ്കൂൾ മാനേജർ റവ. ഫാ. ജോസ് കുന്നാനിക്കൽ അധ്യക്ഷത വഹിച്ച...

CHUTTUVATTOM

കോതമംഗലം : പൈമറ്റം ഗവ. യു.പി. സ്‌കൂളിന്റെ 91-ാമത് വാർഷികാഘോഷം”സെനേറിയോ 2k26″ സംഘടിപ്പിച്ചു.പൊതുസമ്മേളനം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. മൊയ്തു അധ്യക്ഷത വഹിച്ചു....

CHUTTUVATTOM

കാരക്കുന്നം : കാരക്കുന്നം ഫാത്തിമ മാതാ എൽ.പി സ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലി സ്മാരകമായി കറുകടത്ത് നിർമ്മിച്ച സഹപാഠിക്കൊരു സ്നേഹവീടിൻ്റെ താക്കോൽദാനകർമ്മം കോതമംഗലം എം. എൽ. എ ആൻ്റണി ജോൺ നിർവഹിച്ചു . കോതമംഗലം...

CHUTTUVATTOM

കോതമംഗലം: കെഎസ്ആര്‍ടിസി കോതമംഗലം ബസ് ടെര്‍മിനലില്‍ കാര്‍ബണ്‍ ന്യൂട്രല്‍ പ്രൊജക്റ്റ് കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു. കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജിന്റെയും...

CHUTTUVATTOM

കോതമംഗലം: നീതി മെഡിക്കല്‍ സ്റ്റോര്‍ ഊന്നുകല്‍ സിറ്റിയിലേക്ക് മാറ്റി പ്രവര്‍ത്തിക്കുന്നതിന്റെ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് എംഎസ് പൗലോസ് അധ്യക്ഷത വഹിച്ചു. കവളങ്ങാട് പഞ്ചായത്ത് അംഗം മോളി ജോയി,...

CHUTTUVATTOM

കോതമംഗലം: സംയുക്ത ട്രേഡ് യൂണിയന്‍ ദേശീയ പൊതുപണിമുടക്ക് കോതമംഗലത്ത് ഹര്‍ത്താലായി മാറി. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ ജനദ്രോഹവിരുദ്ധ നയങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 24 മണിക്കൂര്‍ പൊതുപണിമുടക്ക് ദിനത്തില്‍ സംയുക്ത ട്രേഡ്...

CHUTTUVATTOM

കോതമംഗലം: സാമ്പത്തികമായി മുന്നോട്ട് പോകാന്‍ കേരളത്തെ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. മധ്യമേഖല വികസന മുന്നേറ്റ ജാഥയ്ക്ക് കോതമംഗലത്ത് നല്‍കിയ സ്വീകരണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ജോസ്...

error: Content is protected !!