Connect with us

Hi, what are you looking for?

NEWS

പ്രാര്‍ത്ഥനയോടെ വോട്ടവകാശം വിനിയോഗിക്കണം: മാര്‍ മഠത്തിക്കണ്ടത്തില്‍

കോതമംഗലം: പ്രാര്‍ത്ഥനയോടെ വോട്ടവകാശം വിനിയോഗിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. കോതമംഗലം രൂപത പാസ്റ്റല്‍ കൗണ്‍സില്‍ സമ്മേളനം മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആധുനിക കാലഘട്ടത്തില്‍ പ്രതിസന്ധികളെ നേരിടാനും അതിജീവിക്കാനും സാധിക്കണമെങ്കില്‍ സുവിശേഷ മൂല്യങ്ങളില്‍ അടിയുറച്ചുനിന്ന് ഒരുമിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്നും മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ പറഞ്ഞു. ഊര്‍ജസ്വലമായ വിശ്വാസ പരിശീലനം കുടുംബങ്ങളുടെ വിശുദ്ധീകരണം സമുദായ ശക്തീകരണം എന്നിവയ്ക്ക് മുന്‍ഗണന നല്‍കണമെന്നും ജനാധിപത്യം, ഭരണഘടന, മതേതരത്വം എന്നിവ സംരക്ഷിച്ച് പൗരന്‍മാര്‍ക്ക് സുരക്ഷിതമായി ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്തുന്നവരെ തെരഞ്ഞെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോതമംഗലം രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും സന്യാസ ഭവനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വൈദികരും സന്യസ്തരും അല്മായരും ഉള്‍പ്പെടെ 116 പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

പാസ്റ്ററല്‍ കൗണ്‍സിലിന്റെ ഉദ്ദേശലക്ഷ്യങ്ങളെ സംബന്ധിച്ച് ഫാ. മാത്യു കിഴക്കേടത്തും സമുദായ ശക്തീകരണം എന്ന വിഷയത്തില്‍ ഫാ. ജിനോ പുന്നമറ്റത്തിലും ക്ലാസുകള്‍ നയിച്ചു. യുവജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ സമ്മേളത്തില്‍ വിവിധ വിഷയങ്ങളെ സംബന്ധിച്ച് ചര്‍ച്ചകളും ആലോചനകളും നടന്നു. മെത്രാഭിഷേകത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന കോതമംഗലം രൂപതാംഗമായ മാര്‍ തോമസ് തിരുതാളിന് മാതൃ രൂപതയുടെ അഭിനന്ദനങ്ങള്‍ പാസ്റ്ററല്‍ അംഗങ്ങള്‍ കൈമാറി. നാമഹേതുക തിരുനാള്‍ ആഘോഷിക്കുന്ന ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലിനും ബിഷപ് എമരിത്തൂസ് മാര്‍ ജോര്‍ജ് പുന്നക്കോട്ടിനും ആശംസകള്‍ നേര്‍ന്ന് ജിബിന്‍ പുല്‍പറന്പില്‍ പ്രസംഗിച്ചു. വികാരി ജനറല്‍ മോണ്‍. പയസ് മലേക്കണ്ടത്തില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. ജോസ് കുളത്തൂര്‍ തുടങ്ങിയവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി.

You May Also Like

CHUTTUVATTOM

കോതമംഗലം: കോട്ടയം മാളികപ്പിടിക മുത്തൂറ്റ് മഠം പരേതനായ കെ. ശങ്കരൻ നമ്പൂതിരിയുടെ ഭാര്യ സരസ്വതി അന്തർജനം (78) കോതമംഗലം തൃക്കാരിയൂരിലുള്ള മകൾ താരയുടെ വസതിയിൽ നിര്യാതയായി. സംസ്കാരം നടത്തി. പരേത ഹരിപ്പാട് മുട്ടക്കുളത്ത്...

CHUTTUVATTOM

കോതമംഗലം: ഷിബു തെക്കുംപുറം എംഎൽഎയുടെ നേതൃത്വത്തിൽ കോതമംഗലത്ത് നടത്തുന്ന പൊളിഓണം 2026 ന്റെ ഭാഗമായി ഭൂതത്താൻകെട്ടിൽ നടന്ന ജെൻസി റേസ് ഓഫ് റോഡ് -മഡ് റേസ് പ്രേമികൾക്കും , കാണികൾക്കും ആവേശമായി. വിവിധ...

CHUTTUVATTOM

കോതമംഗലം: നാഷണൽ എക്സ് സർവ്വീസ്മെൻ കോ – ഓർഡിനേഷൻ കമ്മിറ്റി കോതമംഗലം യൂണിറ്റ്ഓണാഘോഷവും, വാർഷിക കുടുംബ സംഗമവും നടത്തി. ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം നിർവ്വഹിച്ചു.എറണാകുളം ജില്ല സൈനിക് വെൽഫെയർ ഓഫീസർ സി.ഒ...

CHUTTUVATTOM

കോതമംഗലം: സംസ്ഥാനത്തെ വനാതിർത്തി ഉൾപ്പെടെയുള്ള മേഖലയിലെ കർഷക ജനതയുടെ സംരക്ഷകരായി യുഡിഎഫ് മുന്നിൽ ഉണ്ടാകുമെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം മുൻ എംഎൽഎ ജോസഫ് വാഴക്കൻ. കേരള പ്രദേശ് കർഷക കോൺഗ്രസ് കോതമംഗലം...

CHUTTUVATTOM

കോതമംഗലം:പോത്താനിക്കാട് പെട്രോള്‍ പമ്പിന് സമീപം വാഹനത്തിന് തീപിടിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം. പെട്രോള്‍ പമ്പിന് സമീപം സ്‌കോര്‍പ്പിയോ വാഹനത്തിനാണ് തീപിടിച്ചത്. കോതമംഗലം ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണക്കുകയായിരുന്നു.

CHUTTUVATTOM

കോതമംഗലം: മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അര്‍ഹനായ എഎസ്‌ഐ എം.ബി സുബൈറിന് ജന്മ നാടിന്റെ ആദരം. കുറ്റിലഞ്ഞി സാംസ്‌കാരികവേദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുന്‍ എംഎല്‍എ ആന്റണി ജോണ്‍ ആദരവ് നല്‍കി. സഹീര്‍ കോട്ടപറമ്പില്‍...

CHUTTUVATTOM

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഹെറോയിനുമായി ഇതരസംസ്ഥാനത്തൊഴിലാളി പിടിയില്‍. ആസാം നൗഗാവ് സ്വദേശി സിറാജുല്‍ ഇസ്ലാം (34) ആണ് പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ...

CHUTTUVATTOM

കോതമംഗലം: പൂക്കളമൊരുക്കിയും വർണാഭമായ സാംസ്കാരിക ഘോഷയാത്രയുമായി പൊളിഓണം 2026 ന് കോതമംഗലത്ത് തുടക്കമായി. ഷിബു തെക്കുംപുറം എംഎൽഎയുടെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ സംഘടനകളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം: 10% വില കൂട്ടി കൃഷിക്കാരിൽ നിന്നും സംഭരിച്ച ഉത്പന്നങ്ങൾ 20% വിലക്കുറവിൽ ജനങ്ങൾക്ക് നൽകുന്ന ഓണച്ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് റീന ജോഷി നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിനോയ് സി....

CHUTTUVATTOM

കോതമംഗലം : കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ (കെഎസ്എസ്പിഎ) കീരംപാറ മണ്ഡലം വാര്‍ഷികം നടത്തി. കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് റീന ജോഷി സമ്മേളനം ഉദ്ഘാടനം ചെയ്തു. കെഎസ്എസ്പിഎ കീരംപാറ മണ്ഡലം പ്രസിഡന്റ്...

CHUTTUVATTOM

കോതമംഗലം: കോതമംഗലം ബ്ലോക്കില്‍ കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 10 പഞ്ചായത്തുകളിലും കോതമംഗലം നഗരസഭയിലും ഓണച്ചന്തകള്‍ ആരംഭിച്ചു. 25 വരെയാണ് ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുക. വിപണി വിലയേക്കാള്‍ 30% കുറഞ്ഞ നിരക്കില്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കുകയും 10%...

CHUTTUVATTOM

ഇടുക്കി: ജില്ലയില്‍ ആനയുടെ സഞ്ചാര പാതയില്‍ വനം വകുപ്പിന്റെ അനുമതിയില്ലാതെയുള്ള നിര്‍മ്മിതികള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനം വകുപ്പിന് നിര്‍ദേശം. ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ...

error: Content is protected !!