Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ അയ്യായിരത്തിന് മുകളിൽ കോവിഡ് രോഗികൾ; റിസൽട്ട് നെഗറ്റീവ് ആകാതെ പുറത്തിറങ്ങരുത് എന്ന് നിർദ്ദേശം.

എറണാകുളം : കേരളത്തില്‍ ഇന്ന് 35,013 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 41 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5211 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 275 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 32,474 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2167 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

കോവിഡുമായി ബന്ധപ്പെട്ട് ആര്‍.റ്റി.പി.സി.ആര്‍ ടെസ്റ്റിന് വിധേയരായിട്ടുള്ളവര്‍ ടെസ്റ്റ് റിസൽട്ട് വരുന്നതിന് മുന്‍പ് പുറത്തിറങ്ങി നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇതോഴിവാക്കണമെന്നും ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക് അറിയിച്ചു. ടെസ്റ്റ് നടത്തി റിസൽട്ട് നെഗറ്റീവാണെന്ന് തെളിഞ്ഞാൽ മാത്രമേ പുറത്തിറങ്ങി നടക്കാവു. കൂടാതെ ദിവസവും തൊഴിലിനായി ആതിഥി തൊഴിലാളികൾ വിവിധ ഭാഗങ്ങളിൽ കൂട്ടം കൂടി നിൽക്കുന്നത് രോഗ വ്യാപനത്തിന് വഴിവെയ്ക്കും ആയതിനാല്‍ ഇത് ഒഴിവാക്കേണ്ടതാണ്. ഇവരുടെ സേവനം ആവശ്യമുള്ളവർ താമസിക്കുന്ന സ്ഥലങ്ങളിൽ ചെന്ന് ഇവരെ കൂട്ടിക്കൊണ്ട് പോകേണ്ടതാണെന്നും എസ്.പി പറഞ്ഞു. കോവിഡ് നിയന്ത്രണം ലംഘിച്ചതുമായി ബന്ധപ്പെട്ട് ബുധനാഴ്ച റൂറൽ ജില്ലയിൽ 120 കേസുകൾ രജിസ്റ്റർ ചെയ്തു. 30 പേരെ അറസ്റ്റ് ചെയ്തു 4 വാഹനം കണ്ടു കെട്ടി. സാമൂഹ്യ അകലം പാലിയ്ക്കാത്തതിന് 2325 പേർക്കെതിരെയും മാസ്ക്ക് ധരിക്കാത്തതിന് 2010 പേർക്കെതിരെയും നടപടിയെടുത്തു.

കൊറോണ കൺട്രോൾറൂം
എറണാകുളം 28/4/21

ബുള്ളറ്റിൻ – 6.15 PM

• ജില്ലയിൽ ഇന്ന് 5287 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 2

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 5204

•ഉറവിടമറിയാത്തവർ-79

• ആരോഗ്യ പ്രവർത്തകർ- 2

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 159
• പള്ളുരുത്തി – 140
• എളംകുന്നപ്പുഴ – 117
• പള്ളിപ്പുറം – 116
• എടത്തല – 112
• വെങ്ങോല – 111
• പിറവം – 110
• തൃപ്പൂണിത്തുറ – 109
• ഫോർട്ട് കൊച്ചി – 99
• അങ്കമാലി – 96
• കൂവപ്പടി – 96
• മഴുവന്നൂർ – 88
• ചേരാനല്ലൂർ – 87
• മട്ടാഞ്ചേരി – 85
• കീഴ്മാട് – 84
• കളമശ്ശേരി – 83
• കടവന്ത്ര – 81
• വടക്കേക്കര – 80
• എറണാകുളം നോർത്ത് – 78
• കടമക്കുടി – 77
• മരട് – 74
• രായമംഗലം – 74
• വരാപ്പുഴ – 74
• പൂതൃക്ക – 71
• കലൂർ – 70
• വാഴക്കുളം – 65
• വേങ്ങൂർ – 63
• കവളങ്ങാട് – 62
• എളമക്കര – 59
• ചൂർണ്ണിക്കര – 56
• ചെല്ലാനം – 52
• പാലക്കുഴ – 52
• പാലാരിവട്ടം – 52
• ഇടപ്പള്ളി – 51
• ഞാറക്കൽ – 51
• നെല്ലിക്കുഴി – 51
• പായിപ്ര – 49
• മുടക്കുഴ – 49
• അശമന്നൂർ – 48
• ഐക്കാരനാട് – 48
• കുന്നുകര – 48
• ചെങ്ങമനാട് – 47
• ശ്രീമൂലനഗരം – 47
• നെടുമ്പാശ്ശേരി – 46
• പാറക്കടവ് – 46
• കറുകുറ്റി – 44
• കിഴക്കമ്പലം – 44
• നോർത്തുപറവൂർ – 44
• കടുങ്ങല്ലൂർ – 43
• കോട്ടുവള്ളി – 43
• തോപ്പുംപടി – 43
• വാളകം – 42
• എറണാകുളം സൗത്ത് – 41
• ആലങ്ങാട് – 39
• വൈറ്റില – 39
• മൂവാറ്റുപുഴ – 38
• ആലുവ – 37
• മണീട് – 37
• ആവോലി – 36
• ഉദയംപേരൂർ – 36
• കോതമംഗലം – 35
• ചിറ്റാറ്റുകര – 34
• വെണ്ണല – 34
• കാലടി – 33
• മഞ്ഞള്ളൂർ – 33
• പുത്തൻവേലിക്കര – 32
• എടവനക്കാട് – 30
• തേവര – 30
• വടുതല – 30
• തിരുവാണിയൂർ – 29
• തുറവൂർ – 28
• കുന്നത്തുനാട് – 27
• തമ്മനം – 27
• പെരുമ്പാവൂർ – 27
• പൈങ്ങോട്ടൂർ – 27
• ഏലൂർ – 26
• കീരംപാറ – 26
• പിണ്ടിമന – 26
• ഇടക്കൊച്ചി – 25
• കരുമാലൂർ – 25
• നായരമ്പലം – 25
• മുണ്ടംവേലി – 24
• വടവുകോട് – 23
• വാരപ്പെട്ടി – 23
• കുഴിപ്പള്ളി – 22
• എടക്കാട്ടുവയൽ – 21
• ചോറ്റാനിക്കര – 21
• പനമ്പള്ളി നഗർ – 21
• മുളന്തുരുത്തി – 21
• അയ്യമ്പുഴ – 19
• ഒക്കൽ – 19
• പോണേക്കര – 19
• മഞ്ഞപ്ര – 19
• കാഞ്ഞൂർ – 18
• ആരക്കുഴ – 16
• തിരുമാറാടി – 16
• ഇലഞ്ഞി – 14
• കൂത്താട്ടുകുളം – 14
• മാറാടി – 13
• മൂക്കന്നൂർ – 13
• ആമ്പല്ലൂർ – 12
• കുട്ടമ്പുഴ – 12
• കുമ്പളം – 12
• പാമ്പാകുട – 12
• കോട്ടപ്പടി – 11
• ചേന്ദമംഗലം – 11
• ആയവന – 10
• എളംകുളം – 10
• പോത്താനിക്കാട് – 9
• രാമമംഗലം – 9
• കല്ലൂർക്കാട് – 8
• പൂണിത്തുറ – 8
• അയ്യപ്പൻകാവ് – 7
• കരുവേലിപ്പടി – 7
• പച്ചാളം – 7
• പനയപ്പിള്ളി – 7
• മലയാറ്റൂർ നീലീശ്വരം – 7
• മുളവുകാട് – 7
• കുമ്പളങ്ങി – 6
• പല്ലാരിമംഗലം – 6
• പോലീസ് ഉദ്യോഗസ്ഥൻ – 1
• അതിഥി തൊഴിലാളി – 23

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ചളിക്കവട്ടം, പെരുമ്പടപ്പ്, ഏഴിക്കര

• ഇന്ന് 1012 പേർ രോഗ മുക്തി നേടി.

• ഇന്ന് 5922 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2280 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 85124 ആണ്.

• ഇന്ന് 211 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 128 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം
38566 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 105
• പി വി എസ് – 74
• ജി എച്ച് മൂവാറ്റുപുഴ- 43
• ഡി എച്ച് ആലുവ- 47
• പള്ളുരുത്തി താലൂക്ക്
ആശുപത്രി – 33
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി – 52
. പറവൂർ താലൂക്ക് ആശുപത്രി -15
ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി -54
• സഞ്ജീവനി – 74
• സ്വകാര്യ ആശുപത്രികൾ – 1427
• എഫ് എൽ റ്റി സികൾ – 20
• എസ് എൽ റ്റി സി കൾ-
437
ഡോമിസിലറി കെയർ സെൻ്റെർ- 301
• വീടുകൾ- 35884

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 43853 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 17785 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 783 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 290 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

You May Also Like