കോതമംഗലം : ഭിന്നശേഷിയുള്ള വിദ്യാർത്ഥികളെ സഹായിക്കുന്നതിനുവേണ്ടി കെ എൽ എം ഫൗണ്ടേഷൻ വിദ്യാദർശൻ പദ്ധതിക്ക് തുടക്കം കുറിച്ചു. തുല്യ പരിഗണനയും വിദ്യാഭ്യാസവും എല്ലാ വിദ്യാർത്ഥികളുടെയും അവകാശമാണ്. ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുൻപന്തിയിലേക്ക് കൊണ്ടുവരേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് മുൻ മന്ത്രി കെ. ബാബു പറഞ്ഞു. കെ എൽ എം ഫൗണ്ടേഷൻ വിദ്യാദർശൻ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പത്തികമായി വളരെയധികം പിന്നോക്കം നിൽക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കാണ് സഹായം നൽകുന്നത്. ആദ്യഘട്ടത്തിൽ 1000-ത്തോളം കുട്ടികൾക്കാണ് ഈ പദ്ധതി പ്രയോജനപ്പെടുന്നത്.
സ്‌കോളർഷിപ്പുകൾ, പഠനോപകരണങ്ങൾ, കമ്പ്യൂട്ടറുകൾ, ഫിസിയോതെറാപ്പി ഉപകരണങ്ങൾ, വിവിധതരത്തിലുള്ള കളിപ്പാട്ടങ്ങൾ, സ്‌പെഷ്യൽ സ്‌കൂളുകൾക്ക് സാമ്പത്തിക സഹായം എന്നിവയാണ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്, ചെയർമാൻ ഷിബു തെക്കുംപുറം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ. മുനിസിപ്പൽ ചെയർമാൻ പി. പി ഉതുപ്പാൻ, എം. എസ് എൽദോസ്, എന്റെനാട് ഹൈപവർ കമ്മിറ്റി അംഗങ്ങളായ കെ. എം. കുര്യാക്കോസ്, ഡാമി പോൾ, കെ. പി. കുര്യാക്കോസ്, ജോർജ്ജ്അമ്പാട്ട്, ജോർജ്ജ് കുര്യപ്പ്, സി. കെ. സത്യൻ, ബേബി എം. യു, ബാദുഷ പി. എ, സി. ജെ. എൽദോസ്, കുര്യാക്കോസ് ജേക്കബ്, കെ. കെ. ജോസഫ് വനിതാമിത്ര പ്രസിഡന്റ് ശലോമി എൽദോസ്, ഫേബ ബെന്നി, പി.പ്രകാശ് എന്നിവർ പങ്കെടുത്തു.
You must be logged in to post a comment Login