കോതമംഗലം : എഴുപത്തിയെട്ടാമത് സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ റണ്ണറപ്പായ കേരള ടീമിന്റെ സഹപരിശീലകനും, കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് പ്രഫസറും, പല്ലാരിമംഗലം മിലാൻ ഫുട്ബോൾ ക്ലബ്ബ് മെമ്പറുമായ ഹാരി ബെന്നിയെ മിലാൻ ഫുട്ബോൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഒ ഇ അബ്ബാസ് പ്രഫസർ ഹാരി ബെന്നിക്ക് മൊമന്റോ കൈമാറി. ക്ലബ്ബ് പ്രസിദ്ധന്റ് ബിന്നി കെ ജോസ് അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ ബ്ലോക്ക്പഞ്ചായത്ത് മെമ്പർ നിസാമോൾ ഇസ്മയിൽ, പഞ്ചായത്തംഗം ഷാജിമോൾ റഫീഖ്, പി എം ഹസ്സൻ, അൻസാർ കെ ബാവ, സോണി തോമസ്, ഹസ്സൻ ബാപ്പുട്ടി, പി എം ബഷീർ, ഇബ്രാഹിം കുട്ടി, കെ എ ഷിയാസ് എന്നിവർ സംസാരിച്ചു.
