Connect with us

Hi, what are you looking for?

NEWS

ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്ക് സഹായഹസ്തവുമായി കെഎൽഎം ഫൗണ്ടേഷൻ

കോതമംഗലം : ഭിന്നശേഷിയുള്ള വിദ്യാർത്ഥികളെ സഹായിക്കുന്നതിനുവേണ്ടി കെ എൽ എം ഫൗണ്ടേഷൻ വിദ്യാദർശൻ പദ്ധതിക്ക് തുടക്കം കുറിച്ചു. തുല്യ പരിഗണനയും വിദ്യാഭ്യാസവും എല്ലാ വിദ്യാർത്ഥികളുടെയും അവകാശമാണ്. ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുൻപന്തിയിലേക്ക് കൊണ്ടുവരേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് മുൻ മന്ത്രി കെ. ബാബു പറഞ്ഞു. കെ എൽ എം ഫൗണ്ടേഷൻ വിദ്യാദർശൻ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പത്തികമായി വളരെയധികം പിന്നോക്കം നിൽക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കാണ് സഹായം നൽകുന്നത്. ആദ്യഘട്ടത്തിൽ 1000-ത്തോളം കുട്ടികൾക്കാണ് ഈ പദ്ധതി പ്രയോജനപ്പെടുന്നത്.

സ്‌കോളർഷിപ്പുകൾ, പഠനോപകരണങ്ങൾ, കമ്പ്യൂട്ടറുകൾ, ഫിസിയോതെറാപ്പി ഉപകരണങ്ങൾ, വിവിധതരത്തിലുള്ള കളിപ്പാട്ടങ്ങൾ, സ്‌പെഷ്യൽ സ്‌കൂളുകൾക്ക് സാമ്പത്തിക സഹായം എന്നിവയാണ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്, ചെയർമാൻ ഷിബു തെക്കുംപുറം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ. മുനിസിപ്പൽ ചെയർമാൻ പി. പി ഉതുപ്പാൻ, എം. എസ് എൽദോസ്, എന്റെനാട് ഹൈപവർ കമ്മിറ്റി അംഗങ്ങളായ കെ. എം. കുര്യാക്കോസ്, ഡാമി പോൾ, കെ. പി. കുര്യാക്കോസ്, ജോർജ്ജ്അമ്പാട്ട്, ജോർജ്ജ് കുര്യപ്പ്, സി. കെ. സത്യൻ, ബേബി എം. യു, ബാദുഷ പി. എ, സി. ജെ. എൽദോസ്, കുര്യാക്കോസ് ജേക്കബ്, കെ. കെ. ജോസഫ് വനിതാമിത്ര പ്രസിഡന്റ് ശലോമി എൽദോസ്, ഫേബ ബെന്നി, പി.പ്രകാശ് എന്നിവർ പങ്കെടുത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

കോതമംഗലം : വനാതിർത്തി മേഖലകളിൽ തുടർച്ചയായി ഉണ്ടാകുന്ന കാട്ടുപോത്തിനെ ആക്രമണം തടയാൻ നടപടി വേണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. ഇന്നലെ കുട്ടമ്പുഴ ഉറിയംപെട്ടി ആദിവാസി കോളനിയിലെ വേലപ്പ(55)നെ കാട്ടുപോത്ത് അക്രമിച്ച്...

NEWS

കോതമംഗലം: താലൂക്കിലെ എല്ലാ വീട്ടിലും മുട്ടക്കോഴികൾ എന്ന ലക്ഷ്യം മുൻനിർത്തി എന്റെ നാട് ജനകീയ കൂട്ടായ്മ വിഭാവനം ചെയ്ത കോഴി ഗ്രാമം പദ്ധതി ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടം 25000...

NEWS

കോതമംഗലം: ഭയം ഇരുൾമൂടിയ തെരുവിലൂടെ അവർ ധീരതയോടെ നടന്നു. എന്റെ നാട് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച വനിതാദിന ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്ത്രീകളുടെ രാത്രി നടത്തത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. ലിംഗ വിവേചനത്തിനെതിരെ...

AGRICULTURE

കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോട്ടപ്പടി പ്ലാമുടി ചന്ദ്രൻ പാടത്തെ നെൽകൃഷി വിളവെടുപ്പ് ഉത്സവമായി മാറി. പാട്ടത്തിനെടുത്ത പത്ത് ഏക്കർ തരിശുപാടത്താണ് നെൽകൃഷി ഇറക്കിയത്. ഉയർന്ന ഗുണമേന്മയുള്ള പൊൻമണി നെൽ...

error: Content is protected !!